സരിതയ്‌ക്ക് ജയിലില്‍ റിസോര്‍ട്ട് ജീവിതം, സ്വന്തം മെനു, പ്രത്യേക ഫാന്‍, ദിവസവും പുതിയ പട്ടുസാരികള്‍, ബിജുവിന് മാറാന്‍ ഉടുതുണിക്ക് മറുതുണിയില്ല
ശാലുമേനോനും ജയിലിയായതോടെ ജയിലര്‍മാരുടെ ഞെഞ്ചിടുപ്പ് വര്‍ധിക്കുന്നു. സരിത നായര്‍ക്ക് പട്ടുസാരിയും പൊട്ടും കരിവളയും വാങ്ങി മടുത്ത ജയിലര്‍മാരുടെ ഞെഞ്ചിടുപ്പ് കൂടുകയാണ്. സിനിമാ ഷൂട്ടിംഗിന് പോകുന്ന മട്ടിലാണ് സരിത ഓരോ ദിവസവും കോടതിയില്‍ പോകുന്നത്. സുന്ദരിയായ സരിതയുടെ ഭ്രമാത്മക സൗന്ദര്യത്തിന് ഇടിവു തട്ടാതിരിക്കാനുള്ള സൗന്ദര്യ വര്‍ധക വസ്‌തുക്കളാണ് മുടങ്ങാതെ ജയിലില്‍ കിട്ടുന്നത്. എന്നാല്‍ ബിജു രാധാകൃഷ്‌ണന് മാറാന്‍ ജയിലില്‍ ഉടുതുണിക്ക് മറുതുണിയില്ല. ജയിലില്‍ കയറിയ ദിവസം ധരിച്ച വസ്‌ത്രങ്ങള്‍ തന്നെയാണ് ബിജു ഇപ്പോഴും ധരിക്കുന്നത്.
സരിതയ്‌ക്ക് ജയിലില്‍ സ്വന്തം മെനുവും ഉണ്ടത്രേ. സരിതയ്‌ക്ക് വേണ്ടി ജയിലില്‍ പ്രത്യേക ഫാനും സജ്ജീകരിച്ചിട്ടുണ്ടെന്നാണ് അറിവ്. ഉന്നത സ്വാധീനം ഇല്ലെങ്കില്‍ സരിതയ്‌ക്കും ശാലുവിനും ആധുനിക സൗകര്യങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവുകയില്ല.
ഇത്തരം സൗകര്യങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ മാത്രം തീരുമാനം എടുക്കാനാവില്ല. ആഴ്‌ചകള്‍ക്ക് മുമ്പ് ജയില്‍ ചാടിയ റിപ്പര്‍ ജയാനന്ദനെ പിടിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലാത്തത് ഇതുമായി കൂട്ടിവായിക്കണം.
ശാലുമേനോന്റെ അറസ്റ്റ് വൈകിക്കാന്‍ ഭരണതലത്തില്‍ നടത്തിയ ശ്രമങ്ങള്‍ പുറത്തായിരിക്കുകയാണ്. ശാലുവിന്റെ അറസ്റ്റ് അന്വേഷണം ശരിയായ ദിശയിലാണെന്നതിന്റെ തെളിവാണെന്ന് ആഭ്യന്തരമന്ത്രിയുടെ പ്രസ്ഥാവന ആരും ഗൗരവമായി എടുക്കില്ല. അന്വേഷണം ശരിയായ ദിശയിലായിരുന്നെങ്കില്‍ ശാലുവിനെ നേരത്തേ അറസ്റ്റ് ചെയ്യുമായിരുന്നു. ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ ഗൂഡാലോചനയില്‍ പങ്കെടുത്തവരെ ആദ്യം തന്നെ അറസ്റ്റ് ചെയ്‌തിരുന്നു. സോളാര്‍ ഗൂഡാലോചനയില്‍ ശാലു ആദ്യാവസാന പങ്കാളിയായിരുന്നു. ശാലുവിന്റെ അറസ്റ്റ് വൈകിയതിനെ ചീഫ് വിപ്പ് പിസി ജോര്‍ജ് ചോദ്യം ചെയ്‌തിട്ടുണ്ട്.
സരിതയും ബിജുവും കോടതികള്‍ തോറും കയറിയിറങ്ങുകയാണ്. കഴിഞ്ഞ ദിവസം സരിതയെ അമ്പലപ്പുഴ കോടതി റിമാന്റു ചെയ്‌തു. ബിജുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
സബ്‌ജയിലില്‍ റിമാന്റ് ചെയ്യപ്പെട്ട ശാലു മേനോന്റെ 'കോടതി വരവുകള്‍' കാണാന്‍ കാത്തിരിക്കുകയാണ് കേരളം. സരിതയ്‌ക്ക് വിരിച്ചത് കമ്പളമാണെങ്കില്‍ ശാലുവിന് വിരിക്കേണ്ടത് പട്ടുമെത്തയാവണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. അട്ടക്കുളങ്ങര സബ് ജയിലില്‍ സൗകര്യം പോരെന്നും അഭിപ്രായമുണ്ട്. ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ ശാലുവിനെ പ്രവേശിപ്പിക്കാനും ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നു.
https://www.facebook.com/Malayalivartha