ശാലു മേനോനെ പ്രീതിപ്പെടുത്താന്‍ പോലീസുകാരുടെ മത്സരം, കിടക്കാന്‍ കട്ടില്‍, കാറ്റു കൊള്ളാന്‍ ഫാന്‍, വനിതാ ജയിലില്‍ സൂപ്പര്‍ താര പരിവേഷത്തോടെ ശാലു
ശാലു മേനോനെ അട്ടക്കുളങ്ങര സബ്‌ജയിലില്‍ എത്തിക്കുന്നു എന്നറിഞ്ഞ് ആ താരത്തെ കാണാനും താരജാഡകളില്ലാതെ ഒന്നു പരിചയപ്പെടാനുമായി ഫീമെയ്‌ലില്‍ ജയില്‍ വാര്‍ഡന്‍മാരും തടവുകാരികളുമെല്ലാം ആകാംക്ഷയോടെ കാത്തിരുന്നു.
ശനിയാഴ്‌ച രണ്ട് മണിക്കായിരുന്നു ശാലുവിന്റെ ജയില്‍ പ്രവേശം. വിചാരണ തടവുകാരെ പാര്‍പ്പിക്കുന്ന ബ്ലോക്കില്‍ ഏഴാം സെല്ലിലാണ് ശാലു കഴിയുന്നത്. ഇവിടെ 3704 നമ്പരിലുള്ള തടവുപുളളിയാണ് ശാലു. ചാരായക്കേസിലും മറ്റും പിടിക്കപ്പെട്ടവരാണ് സഹതടവുകാര്‍. ജയിലിലെത്തിയ ശേഷം നാല് മണിയോടെ ശാലുവിന്റെ അമ്മ വസ്‌ത്രങ്ങള്‍ നല്‍കാനായി സന്ദര്‍ശനം നടത്തി.
ശാലു ജയിലിലെത്തിയതോടെ ജയിലിനും ഒരു താര പരിവേഷമുണ്ടായി. ഉന്നതരായ പല ഉദ്യോഗസ്ഥരും ഫോണിലൂടെ ശാലുവിന്റെ സുഖവിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ അറിഞ്ഞു കൊണ്ടിരുന്നു.
മറ്റുള്ള സഹ തടവുകാരികള്‍ നോക്കിനില്‍ക്കേ ശാലുവിന് കിടക്കാനായി കട്ടിലും കിടക്കയും തലയിണയും ഫാനും ജയില്‍ മുറിയില്‍ എത്തിച്ചേര്‍ന്നു. വൈകുന്നേരം ശനിയാഴ്‌ചത്തെ സ്‌പെഷ്യല്‍ ഭക്ഷണമായ ചോറും മട്ടന്‍കറിയും മടികൂടാതെ കഴിച്ച ശാലു ഫാനിന്റെ കാറ്റു കൊണ്ട് സുഖമായി ഉറങ്ങി. ജീവപര്യന്തം തടവുകാര്‍ക്ക് മാത്രം നല്‍കുന്ന സൗകര്യങ്ങള്‍ ശാലുവിന് നല്‍കിയതില്‍ സഹതടവുകാരില്‍ പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്. കസ്‌റ്റഡിയിലെടുത്ത ശാലു സ്വന്തം കാറില്‍ തിരുവനന്തപുരത്തേക്ക് വന്നത് വന്‍ വിവാദമായിരിരുന്നു.
https://www.facebook.com/Malayalivartha