നിയമസഭയ്‌ക്കു ചുറ്റും കര്‍ശന സുരക്ഷ; ചോദ്യോത്തരവേള സമാധാനപരമായി നടക്കുന്നു
പ്രതിക്ഷേധത്തെ മുന്‍നിര്‍ത്തി നിയമസഭക്കു ചുറ്റും കര്‍ശന സുരക്ഷ. നിയമസഭ മന്ദിരത്തിനടുത്ത് വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിടുണ്ട്. മന്ത്രിമാരുടെ വാഹനങ്ങള്‍ മാത്രമാണ് സഭാകവാടത്തിലേക്ക് കടത്തിവിടുന്നത്. നിയമസഭക്കു ചുറ്റും വന്‍പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലും വന്‍പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. നിയമസഭയിലേക്കു വരുന്ന വാഹനങ്ങളും സമീപത്തു നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
രണ്ടാഴ്‌ചത്തെ ഇടവേളക്കുശേഷമാണ് വീണ്ടും നിയമസഭാ സമ്മേളനം നടക്കുന്നത്. പ്ലക്കാഡുകളും, ബാനറുകളുമായാണ് പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്. നിയമസഭയില്‍ ചോദ്യോത്തരവേള ഇപ്പോള്‍ സമാധാനപരമായി പുരോഗമിക്കുന്നു. എന്നാല്‍ ചോദ്യോത്തര വേളക്ക് ശേഷം സഭ പ്രക്ഷുബ്ദമാകാനാണ് സാധ്യത.
കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന സോളാര്‍ തട്ടിപ്പിലെ മുഖ്യപ്രതി സരിതാ എസ്. നായരുടെ ഫോണ്‍ വിളി പട്ടിക യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍ തെറ്റയില്‍ എന്ന ആയുധം ഭരണപക്ഷത്തിന്റെ കൈവശമുണ്ട്. അതിനാല്‍ തന്നെ ഇരുകൂട്ടരും പരസ്‌പരം പോരടിക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha