സോളാര്‍ സി.ബി.ഐയ്ക്ക് വിടുന്നത് അന്വേഷണം താമസിപ്പിക്കാന്‍, ഒപ്പം ഇപ്പോഴത്തെ വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടാനും
സോളാര്‍ കേസ് സിബിഐയ്ക്ക് വിടുന്നത് അന്വേഷണം വൈകിപ്പിക്കാനാണെന്ന് ആക്ഷേപം. ഇപ്പോഴുള്ള വിവാദങ്ങളില്‍ നിന്ന് രക്ഷപെടാനാണ് ആരും ആവശ്യപ്പെടാതെ സി.ബി.ഐയ്ക്ക് വിടാന്‍ തീരുമാനിക്കുന്നതെന്നും അവര്‍ പറയുന്നു. സി.ബി.ഐ കേസ് ഏറ്റെടുക്കാന്‍ മാസങ്ങളുടെ കാലതാമസമുണ്ടാകും. ഇത് അന്വേഷണത്തെ ബാധിക്കും.
മതിയായ ജീവനക്കാരില്ലാത്തതിനാല്‍ നിലവിലെ പല കേസുകളുടെയും അന്വേഷണം വൈകുകയാണ്. അങ്ങനെയുള്ളപ്പോള്‍ സോളാര്‍ തട്ടിപ്പ് പൂര്‍ത്തിയാകണമെങ്കില്‍ വര്‍ഷങ്ങളെടുക്കും. ചില മന്ത്രിമാരും പഴ്‌സണല്‍ സ്റ്റാഫും യു.ഡി.എഫ് നേതാക്കളും അധികാരവും പദവിയും ദുരുപയോഗം ചെയ്ത സംഭവങ്ങള്‍ സി.ബി.ഐ അന്വേഷിക്കാനിടയില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ വരുമ്പോള്‍ ഇതൊരു തട്ടിപ്പ് കേസായി ഒതുങ്ങും. ഇത് മുന്നില്‍ കണ്ടാണ് പ്രതിപക്ഷം അന്വേഷണം പ്രഖ്യാപിക്കും മുമ്പ് എതിര്‍പ്പുമായി രംഗത്തെത്തിയത്.
ഇന്ന് നിയമസഭ ചേരുമ്പോള്‍ പ്രതിപക്ഷം ഇക്കാര്യം ഉന്നയിക്കും. കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റിലായി. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കണം. അങ്ങനെ വരുമ്പോള്‍ സി.ബി.ഐ അന്വേഷണം തുടങ്ങും മുമ്പ് ബിജുവും സരിതയും ശാലുവും പുറത്തിറങ്ങിയിരിക്കും. ഇതെല്ലാം മുന്നില്‍ കണ്ടാണ് സി.ബി.ഐ അന്വേഷണം നടത്തി ജനങ്ങലുടെ കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷണം ആരോപിക്കുന്നു.
അതേസമയം മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രാജിവയ്ക്കുന്നത് വരെ സഭയ്ക്കുളളിലും പുറത്തും പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം ആറ്റിങ്ങലില്‍ വ്യക്തമാക്കി. മലബാര്‍ സിമെന്റ്‌സ് അഴിമതി, സമ്പത്തിന്റെ കസ്റ്റഡി മരണം എന്നിവയാണ് സംസ്ഥാനത്ത് സി.ബി.ഐ അന്വേഷിക്കുന്ന പ്രധാന കേസുകള്‍.
https://www.facebook.com/Malayalivartha