ഒരുമന്ത്രിയും മറ്റൊരു മുന്‍ മന്ത്രിയും ഉള്‍പ്പെട്ട രാത്രികാല ബോട്ട് യാത്ര വീണ്ടും വിവാദത്തില്‍, സരിത നായരും ശാലുമേനോനും തേക്കടിയില്‍?
ഒരിടവേളയ്‌ക്ക് ശേഷം ആ രാത്രികാല ബോട്ട് യാത്ര വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. ആറ് മാസം മുമ്പ് അന്നു മന്ത്രിമാരായിരുന്ന രണ്ടു പേരാണ് ആ യാത്രക്ക് നേതൃത്വം നല്‍കിയത്. അന്ന് ആ ബോട്ട് അപകടത്തില്‍പ്പെട്ടെങ്കിലും വിവരങ്ങള്‍ അധികമാരും അറിഞ്ഞിരുന്നില്ല. എന്നാല്‍ സോളാര്‍ വിവാദം കത്തി ജ്വലിക്കുകയും കൂടുതല്‍ മന്ത്രിമാര്‍ സരിതയെ വിളിച്ചിട്ടുണ്ടെന്ന വിവരം പുറത്താകുകയും ചെയ്‌തതോടുകൂടി പഴയ ആ ബോട്ടു യാത്ര വീണ്ടും തല പൊക്കുകയാണ്.
വിവാദ തേക്കടി ബോട്ട് യാത്രയില്‍ അന്നു മാധ്യമങ്ങള്‍ പറഞ്ഞുവച്ച സീരിയല്‍ നടി ശാലു മേനോനാണെന്ന വാര്‍ത്തകളാണ് ഇപ്പോള് പുറത്തു വരുന്നത്. ശാലുവിനോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സ്‌ത്രീ സരിത എസ് നായരാണെന്നും പറയുന്നു.
മന്ത്രിമാരെ പിന്തുടര്‍ന്ന് ഇവരെത്തിയതാണോ അതോ എല്ലാം ആലോചിച്ചുറപ്പിച്ച യാത്രകളാണോ എന്നും അന്വേഷണത്തിലൂടെ മാത്രമേ ബോധ്യമാകൂ.
https://www.facebook.com/Malayalivartha