എതിര്‍ത്തു നില്‍ക്കുന്നവരെ അണച്ചുനിര്‍ത്താനുള്ള രാഷ്ട്രീയ തന്ത്രം കേരളത്തില്‍ ബി.ജെ.പിക്ക് വിജയകരമായി പയറ്റാന്‍ കഴിയുമോ?

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുസ്ലിം സമുദായത്തില്‍ നിന്നുള്ള സ്ത്രീകള്‍ ഉൾപ്പടെ ബി.ജെ.പിക്ക് വേണ്ടി രംഗത്തു വരുന്നത് വലിയ രാഷ്ട്രീയ മാറ്റമായാണ് വിശേഷിപ്പിക്കപ്പെട്ടത്. ഭാവി രാഷ്ട്രീയത്തിലും ഇത് അനുകൂല ഘടകമായാണ് ബി.ജെ.പി കാണുന്നത്. മുന്‍കാലങ്ങളില്‍ ഏത് സമുദായത്തില്‍ നിന്നായാലും കേരളത്തില്‍ പല പഞ്ചായത്തുകളിലും സ്ഥാനാര്‍ഥിയെ കിട്ടാതിരുന്ന പാര്‍ട്ടിയിലേക്കാണ് മുസ്ലിം സമുദായത്തില്‍ നിന്നടക്കം സ്ഥാനാര്‍ഥികള്‍ കടന്നു വന്നത്. സംഘടനയുമായി ഏറെ കാലമായി അടുപ്പമുള്ളര്‍ക്ക് പുറമെ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താല്‍പര്യവുമായി വരുന്നവരുമുണ്ട്. ദേശീയ തലത്തില്‍ ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധതയെന്ന് ആക്ഷേപിക്കുമ്പോഴും മുസ്്ലിം സമുദായത്തില്‍ നിന്നുള്ളവര്‍ എങ്ങനെ ആ പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നത് രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യാനിരിക്കുന്ന കാര്യമാണ്. ആര്‍.എസ്.എസുമായി അടുപ്പമുള്ള ബി.ജെ.പിയുടെ നിലപാടുകളെ അംഗീകരിക്കാവുന്ന രാഷ്ട്രീയ മാറ്റങ്ങളൊന്നും ഇന്ത്യയില്‍ മുസ്്ലിംകള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. പ്രത്യേകിച്ച്, ദേശീയ പൗരത്വ ഭേദഗതി പോലുള്ള നിയമങ്ങള്‍ ചര്‍ച്ചയായിരിക്കുമ്പോള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോട് സ്നേഹം കൂടാനുള്ള സാഹചര്യങ്ങളൊന്നും മുസ്ലിം സമുദായത്തില്‍ തെളിയുന്നില്ല. എന്നിട്ടും മുസ്ലിംകള്‍ക്കിടയില്‍ നിന്ന് ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളെ ലഭിക്കുന്നുവെന്നത് ഈ തെരഞ്ഞെടുപ്പു കാലത്ത് ലീഗ് ചിന്തിച്ചിരിക്കു്ന്നു. സി.പി.എം വിട്ട് കോണ്‍ഗ്രസിലൂടെ ബി.ജെ.പിയില്‍ എത്തിയ എ.പി.അബ്ദുള്ളക്കുട്ടിയുടെ സാന്നിധ്യം ബി.ജെ.പിയുടെ മുസ്ലിം വിരുദ്ധ ഇമേജിനെ വെള്ളപൂശാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. ന്യൂനപക്ഷങ്ങള്‍ക്കിടിയില്‍ പാര്‍ട്ടിക്ക് സ്വീകാര്യത കൂട്ടാന്‍ അബ്ദുള്ളക്കുട്ടിയെ കൊണ്ട് സാധിക്കുന്നുവെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്. പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് എന്ന ഉന്നത പദവി തന്നെ അബ്ദുള്ളക്കുട്ടിക്ക് നല്‍കിയതോടെ മുസ്ലിം സമുദായത്തെ ബി.ജെ.പി ഒപ്പം നിര്‍ത്തുന്നുവെന്ന സന്ദേശവുമാണ് ബി.ജെ.പി ദേശീയ നേതൃത്വം കേരളത്തിന് നല്‍കിയത്. അബ്ദുള്ളക്കുട്ടിയുടെ കുടുംബത്തില്‍ നിന്ന് കൂടുതല്‍ പേര്‍ ബി.ജെ.പി സീറ്റുകളില്‍ മല്‍സരിച്ചുവെന്നതും ശ്രദ്ധേയമാണ്. ഏതായാലും ലീഗിന്റെ മറുപടി ചൂടേറിയ ചര്‍ച്ചയാണ്. സ്ഥാനാര്‍ഥിത്വത്തില്‍ വനിതകളെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം ഉന്നയിച്ചവര്‍ക്കുളള ലീഗിന്റെ മറുപടി-നൂര്‍ബിനയെ ഇറക്കിയാണ്. കോഴിക്കോട് സൗത്തില്‍ മത്സരിച്ച ഖമറൂനിസ അന്‍വറാണ് മുസ്ലിംലീഗിന്റെ ആദ്യ വനിതാ സ്ഥാനാര്‍ഥി. അവര്‍ പരാജയപ്പെട്ടെങ്കിലും കാല്‍നൂറ്റാണ്ടിനുശേഷം ചരിത്രം തിരുത്തിക്കുറിക്കുമെന്ന പ്രതീക്ഷയിലാണ് അഡ്വ. നൂര്‍ബിനാ റഷീദ്. വനിതാലീഗ് അഖിലേന്ത്യ സെക്രട്ടറിയായ നൂര്‍ബിന നേരത്തേ രണ്ടുതവണ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറായിട്ടുണ്ട്. വനിതാലീഗ് എന്ന സംഘടന മൂന്നുപതിറ്റാണ്ടായി ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്. ദേശീയതലത്തിലും വനിതാലീഗ് സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തനം നടത്തുന്നുണ്ട്. അതൊക്കെ ഇനിയും കണ്ടില്ലെന്ന് നടിച്ചാല്‍ രക്ഷയില്ല എന്ന് ലീഗിന് കൃത്യമായി അറിയാം. തീര്‍ന്നില്ല മതസംഘടനകള്‍ സ്ത്രീകളെ മത്സരിപ്പിക്കുന്നതിന് എതിരാണെന്ന് പറഞ്ഞതിനും മറുപടി നല്‍കിയിരിക്കികയാണ് ലീഗ്. ഏതായാലും ഇപ്പോള്‍ വനിതാവോട്ടര്‍മാരാണ് കൂടുതല്‍. വനിതകള്‍ എത്താത്ത മേഖലകളില്ല. നിയമസഭയില്‍ സ്ത്രീകളുടെയും ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെയും പ്രശ്‌നമവതരിപ്പിക്കാന്‍ വനിത വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട് എന്ന് പറയുമ്പോള്‍ കേരളത്തിലെ വനിതാ വോട്ടര്‍ എന്ന നിലയില്‍ വലിയ കയ്യടി ലീഗിനും ബി.ജെ.പിക്കും. ഏതായാലും കാര്യങ്ങള്‍ എത്തേണ്ടിടത്ത് എത്തുന്നുണ്ട്. വിജയിക്കുകതന്നെയാണ് ലക്ഷ്യം. മതേതരത്വത്തിന്റെ കാവലാളായി, വികസനത്തിനായി കൂട്ടായ പരിശ്രമമുണ്ടാവും. ഒപ്പം എന്നും മണ്ഡലത്തിലെ വോട്ടര്‍മാരോടൊപ്പം കര്‍മഭൂമിയിലുണ്ടാവും. എല്ലാ്ം ആശംസകളും സ്ഥാനാര്‍ഥിക്ക്.
https://www.facebook.com/Malayalivartha