എല്ലാം നശിപ്പിച്ചതും നീയേ... പറയുന്നതും നീയേ... ശാലു ഇനി മൂന്നുനാള്‍ പോലീസിന്റെ സ്വന്തം കസ്റ്റഡിയില്‍, തെളിവു നശിപ്പിക്കാതിരിക്കാന്‍ ജാമ്യം അനുവദിക്കരുതെന്ന് പോലീസ്, ഇനി എന്തോന്ന് നശിപ്പിക്കാന്‍ !
ബിജു രാധാകൃഷ്‌ണന്‍ അറസ്റ്റിലായിട്ട് ഏതാണ്ട് ഒരു മാസം കഴിഞ്ഞു. ബിജുവിനെ രക്ഷപ്പെടുത്താന്‍ ശാലു മേനോന്‍ കൂട്ടു നിന്നു എന്ന് പോലീസിന് ആദ്യം തന്നെ ബോധ്യമായിരുന്നു. മാത്രമല്ല ശാലുവിന്റെ മൊബൈല്‍ ഫോണും കൊണ്ടാണ് ബിജു രക്ഷപ്പെട്ടത്. അന്നൊന്നും പോലീസ് അനങ്ങിയില്ല. ഇതിനിടയ്‌ക്ക് സോളാര്‍ തട്ടിപ്പില്‍ ശാലുവിനും ബന്ധമുണ്ടെന്നു പറഞ്ഞ് പല പരാതിക്കാരും രംഗത്തു വന്നിരുന്നു. ശാലുവും ബിജുവുമായിട്ടുള്ള ബന്ധം പുറത്താകുന്ന ചിത്രങ്ങളും രേഖകളും തന്നെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ പേരിനൊരു ചോദ്യം ചെയ്യല്‍ മാത്രമാണ് അന്വേഷണ സംഘം നടത്തിയത്.
ഇതിനിടെയാണ് ശാലുവും ആഭ്യന്തര മന്ത്രിയുമായുള്ള ബന്ധം പുറത്തായത്. പാലുകാച്ചല്‍ വിവാദം കത്തുകയും ശാലവിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയതോടും കൂടിയാണ് ശാലുമേനോനെ അറസ്റ്റ് ചെയ്‌തത്.
ശാലുവിന്റെ അറസ്റ്റ് പരമാവധി വൈകിപ്പിക്കുകയായിരുന്നു പോലീസിന്റെ ലക്ഷ്യം. ശാലുവും മന്ത്രിമാരടക്കമുള്ള വിവിഐപികളും മൊബൈല്‍ ഫോണിലൂടെ സംസാരിച്ചതിന്റെ എല്ലാ രേഖകളും ഇതിനകം നീക്കം ചെയ്‌തിരുന്നു. പാലുകാച്ചല്‍ ചടങ്ങിന്റെ ഫോട്ടോകളും വീഡിയോയുമെല്ലാം ആദ്യമേ നശിപ്പിച്ചിരുന്നു.
ഇങ്ങനെ എല്ലാതെളിവുകളും നശിപ്പിക്കുകയും നശിപ്പിക്കാന്‍ വേണ്ടി കൂട്ടു നിന്നതിനുംശേഷമാണ് കോടതിയല്‍ പോലീസുകാര്‍ ഇപ്രകാരം പറഞ്ഞത്. ശാലു ജാമ്യത്തിലിറങ്ങിയാല്‍ തെളിവ് നശിപ്പിക്കപ്പെട്ടേക്കുമെന്നാണ് പോലീസ് പറഞ്ഞത്.
തുടര്‍ന്ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ശാലു മേനോന് ജാമ്യം നിഷേധിച്ച് മൂന്നു ദിവസത്തെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടു. ശാലുവിനെതിരായ തെളിവുകള്‍ പ്രോസിക്യൂഷന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ശാലുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മാധ്യമങ്ങളുടെ കടുത്ത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് പോലീസ് ശാലുവിനെ അറസ്റ്റ് ചെയ്‌തത്. മാധ്യമങ്ങള്‍ ശാലുവിനെ വേട്ടയാടുകയാണെന്നും അഭിഭാഷകന്‍ വാദിച്ചു.
സോളാര്‍ കേസിലെ ഒരു തട്ടിപ്പില്‍ മാത്രമാണ് നിലവില്‍ ശാലുവിന് പങ്കുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ബാക്കിയുള്ള തട്ടിപ്പിലും ബിജു രാധാകൃഷ്‌ണനുമായുള്ള ബന്ധത്തെക്കുറിച്ചും കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. സിനിമാ, സീരിയല്‍ താരമായ ശാലുവിന് ജാമ്യം നല്‍കിയാല്‍ ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് പത്താം തീയതി വൈകീട്ട് അഞ്ചിന് കോടതിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയില്‍ ശാലുവിനെ പോലീസ് കസ്‌റ്റഡിയില്‍ വിടുകയായിരുന്നു.
https://www.facebook.com/Malayalivartha