വാദം പൊളിയുന്നു; പിടിച്ചു നില്‍ക്കാനാവാതെ മുഖ്യമന്ത്രി
ക്വാറിപ്രശ്‌നം ചര്‍ച്ചചെയ്യാനല്ലാതെ താന്‍ ശ്രീധരന്‍ നായരെ കണ്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞു. പത്മവ്യൂഹത്തിലായ മുഖ്യമന്ത്രി സ്വീകരിക്കുന്ന അടുത്ത നീക്കം ഏറെ നിര്‍ണ്ണായകമായിരിക്കും. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയതിനാല്‍ ഉമ്മന്‍ചാണ്ടിക്ക് ഇനി എത്രത്തോളം പിടിച്ചുനില്‍ക്കാനാകുമെന്നത് കണ്ടറിയാം.
മൊഴികൊടുക്കുന്നവരെ പൂര്‍ണമായി വിശ്വസിച്ചാല്‍ മാത്രമേ കോടതി രഹസ്യമൊഴി രേഖപ്പെടുത്താറുള്ളു. അല്ലെങ്കില്‍ മൊഴി രേഖപ്പെടുത്താന്‍ എത്തുന്നവരെ മടക്കിവിടാറാണ് പതിവ്. ഈ കേസില്‍ മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇനി പ്രതിരോധത്തിന് അവസരമില്ലാത്ത സ്ഥിതിയിലാണ് ഉമ്മന്‍ചാണ്ടിയെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു.
തട്ടിപ്പ് പുറത്തുവന്നതോടെ പണംനല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവുകൂടിയായ ശ്രീധരന്‍നായര്‍ വ്യക്തമാക്കിയിട്ടുണ്ട്.വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ രാജിക്കുള്ള ആവശ്യം ശക്തമായിരിക്കുകയാണ്. പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധവുമായി രാത്രിതന്നെ സെക്രട്ടേറിയറ്റിന് മുമ്പില്‍ എത്തി. ഇന്ന് പ്രതിഷേധം കൂടുതല്‍ ശക്തമാകും.
https://www.facebook.com/Malayalivartha