പരാതിക്കാരി നിഷ്‌കളങ്കയല്ലെന്ന് കോടതി, ജോസ് തെറ്റയിലിനെതിരായ അന്വേഷണത്തിന് 10 ദിവസത്തെ താല്‍ക്കാലിക സ്റ്റേ
തെറ്റയിലിനെതിരായ ലൈംഗികാരോപണ കേസിന് പത്ത് ദിവസത്തെ താല്‍ക്കാലിക സ്‌റ്റേ. കേസില്‍ പരാതിക്കാരി ആരോപിക്കുന്ന ബലാത്സംഗ കുറ്റം പ്രഥമദൃഷ്‌ട്യാ നടന്നിട്ടില്ലാത്തതിനാല്‍ പോലീസിന്റെ തുടര്‍നടപടികള്‍ അനുവദിക്കാനാവില്ലെന്നാണ് കേസ് പരിഗണിച്ച ജസ്‌റ്റിസ് ഭവദാസന്റെ ബഞ്ച് ഉത്തരവിട്ടത്.
കേസില്‍ പരാതിക്കാരിയുടെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്ന് കോടതി വ്യക്‌തമാക്കി. കേസില്‍ പരാതിക്കാരിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പരാതിക്കാരി വ്യാഴാഴ്‌ച ഹാജരാവണം. പരാതി വിശദമായി പരിശോധിച്ച ശേഷമാണ് കോടതി തുടര്‍നടപടികള്‍ക്ക് താല്‍ക്കാലിക സ്‌റ്റേ നല്‍കിയത്. തനിക്കെതിരായ ബലാത്സംഗ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെറ്റയിലാണ് കോടതിയെ സമീപിച്ചത്.
തെറ്റയിലിനെതിരായ കേസ് അസാധാരണമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പരാതിക്കാരി നിഷ്‌കളങ്കയാണെന്ന് പറയാനാവില്ല. പീഡനം നടന്ന സമയത്ത് യുവതി എതിര്‍പ്പ് പ്രകടിപ്പിച്ചതായി പറയുന്നില്ല.
https://www.facebook.com/Malayalivartha