നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു, മുഖ്യമന്ത്രിയുടെ രാജിയെച്ചൊല്ലി തലസ്ഥാനത്ത് സംഘര്‍ഷം, എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്
സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ ഇടത് യുവജനസംഘടനകളുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടത്തിയ മാര്‍ച്ച് അക്രമാസക്തം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സി ദിവാകരന് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധത്തില്‍ പങ്കെടുത്ത യുവജന പ്രവര്‍ത്തകരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. കണ്ണീര്‍വാതക പ്രയോഗത്തെ തുടര്‍ന്ന് ചില എംഎല്‍എമാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.
പോലീസ് 13 തവണയോളം ഗ്രനേഡും പ്രയോഗിച്ചു. കല്ലേറില്‍ നിരവധി പോലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. സിപിഎം നേതാവ് കടകമ്പള്ളി സുരേന്ദ്രനും പരുക്കേറ്റിട്ടുണ്ട്. സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടന്നു. ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിലും പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നു. സംസ്‌കൃത കോളജിനു സമീപത്തുവച്ചും പോലീസിനു നേര്‍ക്ക് കല്ലേറുണ്ടായി. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha