കേരളത്തില്‍ രാഷ്ട്രീയ പ്രതിസന്ധിയില്ലെന്നും ഭരണമാറ്റം പ്രതീക്ഷിക്കേണ്ടെന്നും എ.കെ.ആന്റണി
കേരളത്തില്‍ രാഷ്ട്രീയ പ്രതിസന്ധിയില്ലെന്നും ഭരണമാറ്റം പ്രതീക്ഷിക്കേണ്ടെന്നും കേന്ദ്രമന്ത്രി എ.കെ.ആന്റണി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമം അഴിച്ചുവിട്ട് മുഖ്യമന്ത്രിയെ രാജിവെപ്പിക്കാമെന്ന് ആരും കരുതേണ്ട. അത് നടക്കാന്‍ പോകുന്നില്ലെന്നും എ.കെ. ആന്റണി പറഞ്ഞു. കേരളത്തിലെ വിവാദങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചിട്ടില്ല. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനശൈലി സാമാന്യമര്യാദയുടെ ലക്ഷ്മണ രേഖ കടന്നുപോയി. രാഷ്ട്രീയപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെവരെ വലിച്ചിഴക്കുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതിപക്ഷം ക്ഷമ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha