മുഖ്യന്‍ രാജി വച്ചാല്‍ പകരം ആര് ?
കലങ്ങി മറിഞ്ഞ യു.ഡി. എഫ് രാഷ്‌ട്രീയം അടിക്കടി മലീമസമാകുന്നു. ഗ്രൂപ്പുപോരും, തമ്മില്‍തല്ലും, പാളയത്തില്‍ പടയും മൂലം പാടെ തളര്‍ന്നു നില്‍ക്കുന്ന കോണ്‍ഗ്രസ് രാഷ്‌ട്രീയം പ്രതിപക്ഷത്തെ തളയ്‌ക്കാന്‍ പാടുപെടുന്നു. മുന്നണിയിലെ പല പിണക്കങ്ങളും, യു.ഡി.എഫിന് വിനയായിരിക്കുന്നു. അവസരം മുതലെടുത്ത് പ്രതിപക്ഷവും സമരമാര്‍ഗ്ഗങ്ങള്‍ ശക്തമാക്കുകയാണ്.
കേരളം ഭരിക്കേണ്ട മുഖ്യമന്ത്രി സംശയങ്ങളുടെ പുകമറയ്‌ക്കുള്ളിലായി. സംസ്ഥാനം കാക്കേണ്ട ആഭ്യന്തരമന്ത്രിയോ, കള്ളം പറയുന്ന സ്വാര്‍ത്ഥതയ്‌ക്കുവേണ്ടി സഹ പ്രവര്‍ത്തകരെ ചതിക്കുന്നു, എന്തിന് മുഖ്യനെപ്പോലും വെട്ടിലാക്കുന്ന സമീപനങ്ങളോടെ അനഭിമതനായി മാറുന്നു. ശ്രീധരന്‍നായരുടെ മലക്കം മറിച്ചിലിനു പിന്നില്‍ ഐ ഗ്രൂപ്പാണെന്ന് പുറത്തുവരുന്ന വാര്‍ത്തകളില്‍ നിറയുന്നു. ഐ ഗ്രൂപ്പ് നേതൃത്വത്തോട് ലീഗും ഇടഞ്ഞു തന്നെ.
കോടതി പരാമര്‍ശത്തില്‍ ഉമ്മന്‍ചാണ്ടി രാജി വച്ചു മാറി നില്‍ക്കേണ്ടി വന്നാല്‍ പകരം ആര് എന്ന ചോദ്യം എല്ലാവരെയും കുഴയ്‌ക്കുന്നു. സര്‍വ്വസമ്മതനാകണം ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ കഴിയുന്നയാളുമാകണം.
കേരളാകോണ്‍ഗ്രസ് നേതാവ് കെ. എം.മാണിയുടെ പേര് മുന്നണിയിലെ മിക്ക നേതാക്കളും മുന്നോട്ടുവയ്‌ക്കുന്നു. ലീഗിന്റെ പ്രത്യേക പിന്തുണയുമുണ്ടത്രെ. എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി സമുദായ നേതാക്കള്‍ക്കും ഈ ഫോര്‍മുല സ്വീകാര്യമാണ്. ജി.കാര്‍ത്തികേയന്റെ പേര് ചില ആന്റണി പക്ഷക്കാര്‍ മുന്നോട്ടു വയ്‌ക്കുന്നു. എന്നാല്‍ ഭൂരിപക്ഷ പിന്തുണയില്‍ കെ.എം. മാണിയാണ് ഏറെമുന്നില്‍. പാര്‍ലമെന്റ് ഇലക്ഷന്‍ നേരിടാനും നഷ്‌ടപ്പെട്ട ഇമേജ് വീണ്ടെടുക്കാനും പുതിയ പൊളിച്ചെഴുത്തുകള്‍ അനിവാര്യമാണ്.
https://www.facebook.com/Malayalivartha