ഗ്രനേഡ് പൊട്ടി; വി.എസിന് ദേഹാസ്വാസ്ഥ്യം
സെക്രട്ടേറിയറ്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നതിനിടെ ഗ്രനേഡ് പൊട്ടി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും സി ദിവാകരന്‍ എം.എല്‍.എയ്‌ക്കും ദേഹാസ്വാസ്ഥ്യം. സമരക്കാരെ നേരിടുന്നതിനിടയില്‍ പോലീസിന്റെ കയ്യില്‍ നിന്ന് ഗ്രനേഡ് വീഴുകയും കണ്ണീര്‍വാതകം പരക്കുകയുമായിരുന്നു. പുക ശ്വസിച്ച വി.എസിന് തലചുറ്റലും, ശ്വാസതടസ്സവും അനുഭവപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തെ ഡോക്ടറെത്തി പരിശോധിച്ചു. പിന്നീട് അദ്ദേഹത്തെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് മാറ്റി. ആരോഗ്യ നിലയില്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha