ഒത്തു തീര്‍പ്പിന് വഴങ്ങാതെ ശ്രീധരന്‍ നായര്‍, ഉമ്മന്‍ ചാണ്ടിക്കെതിരായ മൊഴിയില്‍ ഉറച്ചു നില്‍ക്കും, കേരളമൊട്ടാകെ സമരം ശക്തിപ്പെടുത്തുമെന്ന് പ്രതിപക്ഷവും, ഇന്ന് ഇടതുമുന്നണി ഹര്‍ത്താല്‍
സോളാര്‍ വിഷയത്തില്‍ തന്റെ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി ശ്രീധരന്‍നായര്‍ പറഞ്ഞു. യാതൊരുവിധ ഒത്തു തീര്‍പ്പിനുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകും. ഉമ്മന്‍ ചാണ്ടിയുമായി ശ്രീധരന്‍ നായര്‍ സംസാരിച്ചിരുന്നെന്ന വാര്‍ത്തയോടെ സോളാര്‍ തട്ടിപ്പിന് പുതിയ മുഖമാണ് വന്നിരിക്കുന്നത്.
ഇതോടെ സര്‍ക്കാര്‍ തന്നെ പ്രതിരോധത്തിലാവുകയും നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിയുകയും ചെയ്‌തു. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയുടെ മുമ്പില്‍ നടത്തിയ കുത്തിയിരുപ്പ് സമരത്തിനുനേരെ പോലീസ് ഗ്രനേഡ് ആക്രമണം നടത്തുകയും ചെയ്‌തു. ഗ്രനേഡ് ആക്രമണത്തില്‍ സി. ദിവാകരന് പരിക്കേല്‍ക്കുകയും, വിഎസ് അച്യുതാന്ദന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്‌തു. ഇതോടെ പ്രതിഷേധത്തിന്റെ ശൈലി തന്നെ മാറ്റാനാണ് പ്രതിപക്ഷ തീരുമാനം. കേരളമൊട്ടാകെ സമരം വ്യാപിപ്പിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha