സോളാര്‍ തട്ടിപ്പുകേസില്‍ ബിജുരാധാകൃഷ്ണന്‍ ചതിച്ചെന്ന് ശാലു മേനോന്‍
സോളാര്‍ തട്ടിപ്പുകേസില്‍ ബിജുരാധാകൃഷ്ണന്‍ തന്നെ ചതിക്കുകയായിരുന്നെന്ന് ശാലു മേനോന്‍. ഇന്നലെ ഇരുവരെയും സംയുക്തമായി ചോദ്യം ചെയ്തപ്പോഴാണ് ശാലുമേനോന്‍ ഇങ്ങനെ മൊഴി നല്‍കിയത്. തന്നെ വിവാഹം കഴിക്കാനിരുന്ന ശാലു പെട്ടെന്ന് ചുവടുമാറ്റിയത് ബിജുവിനെ ഞെട്ടിപ്പിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായി സീരിയലിലോ, സിനിമകളിലോ കാര്യമായി അഭിനയിക്കാതിരുന്ന ശാലു ബിജുരാധാകൃഷ്ണന്‍ തട്ടിപ്പിലൂടെ നേടിയ പണത്തിലൂടെയാണ് സമ്പന്നയായത്. ബിജു പലയിടത്തും ശാലുവിനെ മുന്‍നിര്‍ത്തിയാണ് തട്ടിപ്പ് നടത്തിയത്. താനുമായും കുടുംബവുമായും സൗഹൃദം സ്ഥാപിച്ച് ബിജു വിശ്വാസം നേടിയെടുത്ത ശേഷമാണ് ചതിച്ചതെന്നും മൊഴിയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും ശാലു പറഞ്ഞു.
വ്യവസായികളും പ്രവാസികളും അടക്കമുള്ളവരില്‍ നിന്ന് ബിജുവും ശാലുവും സരിതയും തട്ടിയെടുത്ത പണത്തില്‍ നിന്ന് ഒരു കോടിയിലധികം രൂപ ബിജു ശാലുവിന് നല്‍കിയിരുന്നു. ആഭരണമായും പണമായും വാഹനങ്ങളുമായാണ് ഇത് നല്‍കിയതെന്ന് ബിജു മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ ശാലുവിന്റെ വീട്ടില്‍ തെളിവെടുപ്പ് നടത്തിയപ്പോള്‍ പോലീസിനോട് അവരും ഇക്കാര്യം വ്യക്തമാക്കി.
മധ്യകേരളത്തില്‍ പലയിടത്തും ശാലു നൃത്തവിദ്യാലയങ്ങള്‍ തുടങ്ങിയത് ബിജുവിന്റെ സഹായത്തോടെയായിരുന്നു. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷാണ് ചെങ്ങന്നൂരിലെ നൃത്തവിദ്യാലയം ഉദ്ഘാടനം ചെയ്തത്.
https://www.facebook.com/Malayalivartha