കാണാക്കയത്തില്‍ ഒരു കച്ചിത്തുരുമ്പ്, ഉമ്മന്‍ ചാണ്ടിയെ കാണാന്‍ ശ്രീധരന്‍ നായര്‍ക്കൊപ്പം പോയിട്ടില്ലെന്നു സരിതയുടെ മൊഴി, മുഖ്യമന്ത്രി നല്ല തിരക്കാണെന്നു പറഞ്ഞ് ജോപ്പനാണ് സോളാറിനെപ്പറ്റി വിശദീകരിച്ചത്
കാണാക്കയത്തില്‍ ഒരു കച്ചിത്തുരുമ്പാവുകയാണ് സരിത എസ് നായരുടെ മൊഴി. ഇതോടെ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടോ എന്ന കാര്യം ദുരൂഹമായി തുടരുകയാണ്. പ്രത്യേക അന്വേഷണസംഘത്തലവന്‍ എ.ഡി.ജി.പി: എ. ഹേമചന്ദ്രന്‍ മുമ്പാകെ നല്‍കിയ മൊഴിയിലാണു ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നു സരിത മൊഴി നല്‍കിയത്. സരിതയ്‌ക്കൊപ്പമാണു മുഖ്യമന്തിയെ കണ്ടെതെന്നു തട്ടിപ്പിനിരയായ ശ്രീധരന്‍ നായര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതു വന്‍ വിവാദം സൃഷ്‌ടിച്ച സാഹചര്യത്തില്‍ ഇന്നലെ വീണ്ടും ചോദ്യം ചെയ്‌തപ്പോഴും പഴയ മൊഴിയില്‍ സരിത ഉറച്ചുനില്‍ക്കുകയായിരുന്നു. 2012 ജൂലൈ ഒമ്പതിനു സോളാര്‍ പാനല്‍വയ്‌ക്കുന്നതിനു സര്‍ക്കാരില്‍നിന്നു വേണ്ട സഹായങ്ങള്‍ ഉറപ്പുനല്‍കിയാണു ശ്രീധരന്‍ നായരെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു സരിത വിളിച്ചുവരുത്തിയത്.
ശ്രീധരന്‍ നായര്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫായ ജോപ്പനെ പരിചയപ്പെടുത്തി. ക്രഷര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിക്കാന്‍ ചില നിവേദനങ്ങളും അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. മുഖ്യമ്രന്തിയെ ഇന്നു കാണാന്‍ പ്രയാസമാണെന്നും നല്ല തിരക്കുള്ളതിനാല്‍ നിവേദനം തന്റെ കൈവശം നല്‍കിയാല്‍ മതിയെന്നും മുഖ്യമന്ത്രിക്കു കൊടുത്തുകൊള്ളാമെന്നും ജോപ്പന്‍ പറഞ്ഞു.
ഇതനുസരിച്ചു ശ്രീധരന്‍ നായരില്‍നിന്നും ജോപ്പന്‍ നിവേദനം വാങ്ങുകയും ചെയ്‌തു. ഇതിനിടെയാണു സോളാര്‍ പദ്ധതിയെപ്പറ്റി ജോപ്പനുമായി ശ്രീധരന്‍ നായര്‍ സംസാരിച്ചത്. സോളാര്‍ പദ്ധതി നല്ല പദ്ധതിയാണെന്നും സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പാക്കിക്കൊള്ളാമെന്നും ജോപ്പന്‍ പറഞ്ഞു. സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ടെന്നി ജോപ്പനുമായി മാത്രമാണു സംസാരിച്ചതെന്നും സരിതയുടെ മൊഴിയിലുണ്ട്. ശ്രീധരന്‍ നായര്‍ ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി.ക്കു നല്‍കിയ മൊഴിയിലും കോന്നി സി.ഐ., എസ്.ഐ. എന്നിവര്‍ക്കു നല്‍കിയ മൊഴിയിലും മുഖ്യമ്രന്തിയെ കണ്ടെന്നു പറഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയെ കണ്ടതു സരിതയ്‌ക്കൊപ്പമാണെന്നു പറഞ്ഞതു മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയിലാണ്.
https://www.facebook.com/Malayalivartha