മുഖ്യമന്ത്രി മനസു തുറക്കുന്നു...അധികാരത്തില്‍ കടിച്ചു തൂങ്ങില്ല, ഇപ്പോള്‍ രാജിവച്ചാല്‍ അത് സത്യത്തോടുള്ള അനീതി, 10 ദിവസവും പറഞ്ഞത് ഒരേ കാര്യം, സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നത് രണ്ടാഴ്‌ച മാത്രം
സോളാര്‍ കേസിന്‍റെ പേരില്‍ ഇപ്പോള്‍ രാജിവെയ്ക്കില്ലെന്ന് മുഖ്യമന്ത്രി. അങ്ങനെ രാജിവച്ചാല്‍ അത് സത്യത്തോടുള്ള അനീതിയാവും. ഏതുമാര്‍ഗവും സ്വീകരിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങാനില്ല. പ്രതിപക്ഷത്തിന് തന്നെ ഭയമാണ്. അതുകൊണ്ടാണ് സിബിഐ അന്വേഷണം എന്ന് പറയുമ്പൊഴേ അത് കേസ് അട്ടിമറിക്കാനാണെന്ന് പറയുന്നത്. സോളാര്‍ വിവാദത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്നത് കെട്ടിച്ചമച്ച ആരോപണങ്ങളാണ്. പത്തുദിവസവും നിയമസഭയില്‍ പറഞ്ഞത് ഒരേ കാര്യങ്ങളാണ്. പ്രതിപക്ഷം രാഷ്ട്രീയ ലാഭം നോക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ക്യാമറകള്‍ വെച്ചത് മുന്‍സര്‍ക്കാരാണ്. വളരെയേറെ സാമ്പത്തിക ചെലവുവരുന്നതായതിനാലാണ് അത് വേണ്ടെന്നുവെച്ചത്. പരമാവധി 14ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമാണ് ഇവയില്‍ സൂക്ഷിച്ചുവെക്കാനാകുകയെന്നും അദ്ദേഹം പറഞ്ഞു. വെബ് ക്യാമറ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാറില്ലെന്നുപറഞ്ഞതും വിവാദമാക്കി.
ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണ്. ജോപ്പന്റെ അറസ്റ്റോടെയാണ് ഗൂഢാലോചന തുടങ്ങുന്നത്. മാര്‍ച്ച് മൂന്നിന് തന്നെ പരാതിക്കാരനായ ശ്രീധരന്‍ നായര്‍ പ്രതികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ജൂണ്‍ 22ന് എന്നെ കാണുന്നതിന് മുമ്പ് എല്ലാം ചര്‍ച്ച ചെയ്ത് ധാരണയായി. അന്ന് ഇവിടെ ഒരു രാഷ്ട്രീയ സാഹചര്യവുമുണ്ടായിരുന്നില്ല. ആര്‍ക്കും കേസിന്റെ പ്രാധാന്യവുമറിയുമായിരുന്നില്ല.
കോടയില്‍ പരാതിക്കാരന്‍ നല്‍കിയ മൊഴി എങ്ങിനെ പുറത്തായെന്ന് പറയില്ല. തന്റെ ഇടപാട് മൂലം ശ്രീധരന്‍നായര്‍ക്ക് നഷ്ടമുണ്ടായിട്ടില്ല. തന്റെ മകനെക്കുറിച്ച് പറഞ്ഞ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കും. ബ്രേക്കിങ് ന്യൂസ് നല്‍കുന്നവര്‍ അതിന്റെ സത്യം പുറത്തുകൊണ്ടുവരാന്‍ കൂടി ശ്രമിക്കണം.
https://www.facebook.com/Malayalivartha