Widgets Magazine
24
Oct / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്നരയാഴ്ചയ്‌ക്കിടെ ഇന്ത്യയിലെമ്പാടുമുള്ള വിമാനക്കമ്പനികൾക്ക്, നേരിട്ട വ്യാജബോംബ് ഭീഷണിക്ക് പകരമായി നൽകേണ്ടി വന്നത് 600 കോടി രൂപയാണ്... രാജ്യത്തെ ഒമ്പത് വിമാനക്കമ്പനികൾക്ക് വന്ന നഷ്ടമാണിത്...


കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ മാറ്റുന്ന കാര്യത്തിൽ...തീരുമാനമുണ്ടായേക്കും... ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്..ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാനാണ് ആലോചന...


46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്... 142 കോടിയു‌ടെ ആസ്തി; എന്നിട്ടും പൊതുവിടങ്ങളിൽ സിമ്പിൾ...


സ്നേഹം, പ്രാർത്ഥനകൾ! വഴിപാട് നടത്തി കൈ കൂപ്പി ചിരിച്ച് അമൃത; ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെ ആ ചിത്രങ്ങൾ.


ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അറിഞ്ഞത് ഇങ്ങനെ..

കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ വൈരത്തിന്‌ പുതിയ രക്തസാക്ഷി; ചാണ്ടി ഉമ്മന്‍

10 JULY 2013 09:16 AM IST
മലയാളി വാര്‍ത്ത.

More Stories...

കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ മാറ്റുന്ന കാര്യത്തിൽ...തീരുമാനമുണ്ടായേക്കും... ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്..ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാനാണ് ആലോചന...

നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണം; ഇപ്പോഴും ലോകത്ത് പോളിയോ വൈറസ് സാന്നിധ്യമുണ്ട്: ഒക്‌ടോബര്‍ 24 ലോക പോളിയോ ദിനം

25-ാം തിയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത; ഒഡിഷ-പശ്ചിമ ബം​ഗാൾ തീരത്ത് ജാ​ഗ്രതാ നിർ​ദേശം..

നാടിനെ ഒന്നാകെ വേദനയിലാക്കി കല്ലടിക്കോട് അപകടം: മരണത്തിലും ഒന്നിച്ച് ഉറ്റ സുഹൃത്തുക്കൾ...

നവീന്റെ ക്വാർട്ടേഴ്‌സിലെ വാതിലിൽ ആ തെളിവ്. താക്കോൽ ഡമ്മി... അവസാന സന്ദേശത്തിൽ എല്ലാമുണ്ട്.

മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്‌ സോളാര്‍ കമ്പനിയായ സ്റ്റാര്‍ ഫ്‌ളേക്കില്‍ ഓഹരിയുണ്ടെന്ന വിവരം ബി.ജെ.പി. ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‌ ചോര്‍ന്നു കിട്ടിയ മുഖ്യമന്ത്രിയുടെ തട്ടകത്തില്‍ നിന്നും! കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ്‌ പോരില്‍ രക്തസാക്ഷിയാവുകയാണ്‌ ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രിയുടെ കുടുംബത്തിന്‌ നേരെ ഉയരുന്ന ആരോപണങ്ങള്‍ക്ക്‌ പിന്നിലും കോണ്‍ഗ്രസുകാര്‍ തന്നെയാണ്‌.
മുഖ്യമന്ത്രിയുടെ കുടുംബത്തിന്‌ നേരെ പ്രതപക്ഷ നേതാവ്‌ വി.എസ്‌.അച്ചുതാനന്ദന്‍ കഴിഞ്ഞ ദിവസങ്ങളിലും ആരോപണങ്ങള്‍ ഉന്നയിച്ചു. സരിതയേയും ബിജുവിനെയും രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗം ശ്രമിക്കുന്നതായുള്ള ആരോപണത്തില്‍ വി.എസ്‌ ലക്ഷ്യമിടുന്നതും ചാണ്ടി ഉമ്മനെ തന്നെയാണ്‌. ഇതിനിടെ കെ.സുരേന്ദ്രന്‍ ചാണ്ടി ഉമ്മനെതിരെ പരസ്യമായി രംഗത്തുവന്നു.
ഉമ്മന്‍ചാണ്ടിയെ മാത്രമല്ല ചാണ്ടി ഉമ്മനെയും 'വകവരുത്തുക'യാണ്‌ ലക്ഷ്യം. വരുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്നും ചാണ്ടി ഉമ്മന്‍ ലോകസഭയിലേക്ക്‌ മത്സരിക്കുമെന്ന്‌ ശ്രുതിയുണ്ട്‌. എന്നാല്‍ പുതുപ്പള്ളിയില്‍ ഇനി ഗോദയിലിറങ്ങുന്നത്‌ ചാണ്ടി ഉമ്മനാണെന്നും ഗോസിപ്പുകളുയരുന്നു. ഏതായാലും ചാണ്ടി ഉമ്മനെ വകവരുത്തി അധികാരപ്രവേശം തടയുകയാണ്‌ ലക്ഷ്യം.


ഉമ്മന്‍ചാണ്ടിയുടെ അടിമക്കാരായിരുന്ന ചിലര്‍ തന്നെയാണ്‌ വി.എസിനും സുരേന്ദ്രനും വിവരങ്ങള്‍ കൈമാറുന്നത്‌. തലസ്ഥാനത്തെ ചില മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത്തരം 'എസ്‌ക്ലൂസിവുകള്‍' ലഭിച്ചിട്ടുണ്ട്‌. രംഗം മൂക്കുന്നത്‌ നോക്കിയിരിക്കുകയാണ്‌ ഇവര്‍.
ചാണ്ടി ഉമ്മന്റെ ഡല്‍ഹിയിലെ സഹായിയായിട്ടാണ്‌ പാവം പപ്പന്‍ എന്നറിയപ്പെടുന്ന തോമസ്‌ കുരുവിള പ്രവര്‍ത്തിക്കുന്നത്‌. കുരുവിളക്കെതിരെ ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ചാണ്ടി ഉമ്മന്‍ അത്‌ നിഷേധിക്കേണ്ടതായിരുന്നു. എന്നാല്‍ അക്കാര്യം നിഷേധിക്കാത്തത്‌ തന്ത്രപരമായ പാളിച്ചയായി.
സ്റ്റാര്‍ ഫ്‌ളേക്കിന്റെ വിശദാംശങ്ങള്‍ സുരേന്ദ്രന്റെ കൈയിലുണ്ടെന്നാണ്‌ അറിവ്‌. ഇവ പോലീസിന്‌ കൈമാറുമെന്നും അറിയുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയുമായി തെറ്റിപ്പിരിഞ്ഞ്‌ നില്‍ക്കുന്ന തിരുവഞ്ചൂര്‍ അക്കാര്യവും അന്വേഷിച്ചെന്നിരിക്കും
പോലീസ്‌ അന്വേഷിക്കുന്ന കേസുകളുടെ വിശദാംശങ്ങള്‍ മിനിറ്റുകള്‍ കൊണ്ടാണ്‌ ചോരുന്നത്‌. ഇത്തരം ചോര്‍ച്ചകള്‍ പോലീസിനെ പോലും അമ്പരപ്പിക്കുന്നുണ്ട്‌. സരിതയുടെ കോള്‍ലിസ്റ്റും ചോര്‍ത്തി ഒരു ഐ.ജി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്‌ ഒപ്പമുള്ളവര്‍ തന്നെയാണ്‌ ആഭ്യന്തരമന്ത്രിക്ക്‌ ചോര്‍ത്തി നല്‍കിയത്‌. മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിക്ക്‌ ഐ.ജി. ലിസ്റ്റ്‌ കൈമാറിയെന്നും അവ മാധ്യമങ്ങളില്‍ വന്നുവെന്നുമാണ്‌ ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിച്ചത്‌.
പോലീസിന്റെ ഇന്റലിജന്‍സ്‌ വിഭാഗത്തിന്‌ ജോലിഭാരം വര്‍ധിപ്പിച്ചിരിക്കുകയാണ്‌. കേസന്വേഷണം മാത്രമല്ല രാഷ്‌ട്രീയ ശത്രുക്കളുടെ രഹസ്യവിവരങ്ങള്‍ കൂടി അന്വേഷിച്ച്‌ നല്‍കണമെന്നാണ്‌ ഇന്റലിജന്‍സിന്‌ കിട്ടിയ രഹസ്യ സന്ദേശം. ഇതില്‍ പ്രധാനം ചില രാഷ്‌ട്രീയക്കാരുടെ ബിസിനസ്സ്‌ സംരംഭങ്ങളാണ്‌.
ഇതിനിടെ മുഖ്യമന്ത്രിയും പോലീസ്‌ വകുപ്പില്‍ കൈവച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം തന്റെ ഔദ്യോഗിക വസതിയില്‍ വിളിച്ചുകൂടിയ പോലീസ്‌ ഉന്നതരുടെ യോഗത്തില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്‌. വകുപ്പ്‌ വിട്ട്‌ കൊടുക്കണമെന്ന്‌ കരുതി തലമറന്ന്‌ എണ്ണ തേയ്‌ക്കരുതെന്ന സന്ദേശമാണ്‌ ഇതിലൂടെ മുഖ്യമന്ത്രി തിരുവഞ്ചൂരിന്‌ നല്‍കിയത്‌.
ഘടകകക്ഷികള്‍ കരുതലോടെയാണ്‌ ഭരണതലത്തിലെ നീക്കങ്ങളെ കാണുന്നത്‌. ധനമന്ത്രി കെ.എം.മാണി കഴിഞ്ഞദിവസം പെരുന്നയിലെത്തി ജി.സുകുമാരന്‍നായരുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയെ അനുകൂലിക്കുന്നുമില്ല - പ്രതികൂലിക്കുന്നുമില്ല എന്ന മട്ടില്‍ തിങ്കളാഴ്‌ച പി.കെ.കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി.
ഏതായാലും മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന പടയൊരുക്കം കൂടുതല്‍ ശക്തമാവുകയാണ്‌. ആരോപണത്തിന്റെ പെരുവിരല്‍ ക്ലിഫ്‌ ഹൗസിലേക്കും പുതുപ്പള്ളി ഹൗസിലേക്കും നീങ്ങുമ്പോള്‍ ആരുടെയൊക്കെ തല തറയിലുരുളുമെന്ന്‌ കണ്ടറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം, അബു​ദാബിയിൽ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു  (9 minutes ago)

പ്രവാസി തൊഴിലാളികളുടെ കഴിവുകളുടെ നിലവാരം വിലയിരുത്തും, തൊഴിൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി, ‘പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാം’ ആരംഭിച്ചതിനുശേഷം അംഗീകാരം ലഭിച്ചത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട  (49 minutes ago)

ഇത് ദുബായിയുടെ സമ്മാനം, ഈ രീതി പിന്തുടരുന്ന പ്രവാസികൾക്ക് ഇനി പ്രത്യേകം ആനൂകൂല്യങ്ങൾ ലഭിക്കും, പുതിയ പദ്ധതി പ്രഖ്യാപിച്ചു  (1 hour ago)

FLIGHTS ഭീമമായ നഷ്ടം  (6 hours ago)

Kannur Collector സമ്മര്‍ദവുമായി സി.പി.ഐ,  (7 hours ago)

നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണം; ഇപ്പോഴും ലോകത്ത് പോളിയോ വൈറസ് സാന്നിധ്യമുണ്ട്: ഒക്‌ടോബര്‍ 24 ലോക പോളിയോ ദിനം  (8 hours ago)

25-ാം തിയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത; ഒഡിഷ-പശ്ചിമ ബം​ഗാൾ തീരത്ത് ജാ​ഗ്രതാ നിർ​ദേശം..  (8 hours ago)

നമ്മുടെ കോസല രാജകുമാരന് മോനിഷയോട് പ്രണയമാണെന്നാണ് തോന്നുന്നത്... മോനിഷയുടെ ഹൃദയം കവർന്ന ആ നടൻ  (8 hours ago)

ബെയ്റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്‍ രഹസ്യ ബങ്കർ; ലക്ഷ്യമിടാൻ പദ്ധതിയില്ലെന്ന് ഇസ്രായേൽ...  (8 hours ago)

നവജാത ശിശുവിൻ്റെ പൊക്കിൾക്കൊടി മുറിക്കുകയും ദൃശ്യങ്ങൾ യുട്യൂബ് ചാനലിൽ പ്രചരിപ്പിക്കുകയും ചെയ്തു; വീഡിയോ കണ്ടത് 14 ലക്ഷം പേർ: യുട്യൂബർക്കെതിരെ നടപടി...  (8 hours ago)

ഇതാരാ.....രവിവർമ ചിത്രത്തിലെ ശകുന്തളയോ! സാരിയിൽ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി ഇഷാനി കൃഷ്ണ  (8 hours ago)

46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്... 142 കോടിയു‌ടെ ആസ്തി; എന്നിട്ടും പൊതുവിടങ്ങളിൽ സിമ്പിൾ...  (8 hours ago)

സ്നേഹം, പ്രാർത്ഥനകൾ! വഴിപാട് നടത്തി കൈ കൂപ്പി ചിരിച്ച് അമൃത; ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെ ആ ചിത്രങ്ങൾ.  (8 hours ago)

നാടിനെ ഒന്നാകെ വേദനയിലാക്കി കല്ലടിക്കോട് അപകടം: മരണത്തിലും ഒന്നിച്ച് ഉറ്റ സുഹൃത്തുക്കൾ...  (9 hours ago)

ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അരിഞ്ഞത് ഇങ്ങനെ..  (9 hours ago)

Malayali Vartha Recommends