ശാലുവിനെതിരായ അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കിയത് ഉന്നത സമ്മര്‍ദ്ദം കാരണം
സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി ശാലു മേനോനെതിരായ അന്വേഷണം തിടുക്കത്തില്‍ പോലീസ് പൂര്‍ത്തിയാക്കിയത് ഉന്നത ഉടപെടല്‍ കാരണമെന്ന് ആക്ഷേപം. പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ശാലു മേനോനെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ ഹാജരാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അന്വേഷണം പൂര്‍ത്തിയായതായി പറയുന്നത്.
കേസിന്റെ തുടക്കം മുതല്‍ കോണ്‍ഗ്രസിലെ സംസ്ഥാന-ദേശീയ നേതാക്കളില്‍ ചിലര്‍ ശാലുവിനെ രക്ഷിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. ഒടുവില്‍ കോടതി ഇടപെട്ടതോടെയാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിലൂടെ ലഭിച്ച പണം ശാലു രഹസ്യ കേന്ദ്രത്തില്‍ ഒളിപ്പിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസ് മൗനം പാലിക്കുകയാണ്.
കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണന്‍ ശാലുവിന് വാങ്ങി നല്‍കിയ എട്ട് പവനോളം ആഭരണങ്ങള്‍ കണ്ടെടുത്തു. മൂന്ന് പവന്‍ തൂക്കമുള്ള അഷ്ടലക്ഷ്മീ രൂപമുള്ള സ്വര്‍ണ വളകള്‍, ഒരു പവന്റെ നവരത്‌ന മോതിരം, കാല്‍ പവന്റെ ഡയമണ്ട് മോതിരം, അരപ്പവന്റെ വെള്ളക്കല്ല് പതിപ്പിച്ച കമ്മലും മൂന്ന് പവന്റെ മൂന്ന് സ്വര്‍ണ നാണയങ്ങളും കണ്ടെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ശാലുവിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ ബിജു രാധാകൃഷ്ണനെയും നാളെ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ബിജു തന്നെ ചതിച്ചതാണെന്ന് കഴിഞ്ഞ ദിവസം ശാലു അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha