ഫോണ്‍ ചോര്‍ത്തല്‍; മുഖ്യമന്ത്രി ഐ.ജിയെ വിളിച്ചുവരുത്തി വിശദ്ദീകരണം ചോദിച്ചു
ഫോണ്‍ചോര്‍ത്തല്‍ വിവാദത്തില്‍ ആരോപണവിധേയനായ ഐ.ജിയ മുഖ്യമന്ത്രി വിളിച്ചുവരുത്തി.ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഐജി ടി.ജെ ജോസിനെയാണ വിളിച്ചുവരുത്തിയത്. സരിതയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത് ജോസാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തല്‍. ടി.പി സെന്‍കുമാറിന്റെ നേതൃത്വത്തിലാണ് ഫോണ്‍ചോര്‍ത്തല്‍ അന്വേഷിക്കുന്നത്. ഐജി ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയെങ്കിലും അന്വേഷണ സംഘം ഇതില്‍ തൃപ്തരരായിരുന്നില്ല. ഫോണ്‍ രേഖകള്‍ ശേഖരിക്കാന്‍ തനിക്ക് അധികാരമുണ്ട്, എന്നാല്‍ ആര്‍ക്കും ചോര്‍ത്തി കൊടുത്തില്ലെന്നാണ് ഐജി ടി ജെ ജോസ് നല്‍കുന്ന വിശദീകരണം.
സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതാ നായരുടെ ഫോണ്‍വിവരങ്ങള്‍ പുറത്തുവന്നതോടെ സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയില്‍പെട്ടിരുന്നു. മന്ത്രിമാരേയും എം.എല്‍.എമാരേയും സരിത വിളിച്ചതായും പലരും സരിതയെ അങ്ങോട്ടു വിളിച്ചതായുമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. തുടര്‍ന്ന് വിഷയം മാധ്യമങ്ങള്‍ ബ്രേക്കിംഗ് ന്യൂസാക്കി. ഇതോടെ സോളാര്‍ തട്ടിപ്പുമായി ഉന്നതര്‍ക്ക് പങ്കുള്ളതായുള്ള സംശയം ജനങ്ങളില്‍ ഉറച്ചു.
https://www.facebook.com/Malayalivartha