മാണിയെത്തി ചാണ്ടിക്ക് രക്ഷകനായി
പതിവുപോലെ മാണി വീണ്ടും ചാണ്ടിയെ രക്ഷിച്ചു. പാമോയില്‍ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിന്നും പ്രതികൂല പരാമര്‍ശമുണ്ടായപ്പോള്‍ രാജിവെയ്‌ക്കാനൊരുങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രക്ഷിച്ചതും കെ.എം.മാണി തന്നെ. രണ്ടിടത്തും രക്ഷയായത് കെ.എം. മാണിയുടെ പ്രസിദ്ധമായി ലാ പോയിന്റുകള്‍ ചൊവ്വാഴ്‌ച നടന്ന മന്ത്രിസഭാ യോഗത്തിലും തിങ്കളാഴ്‌ച അര്‍ദ്ധരാത്രി നടന്ന കൂടിയാലോചനകളിലും രാജിയുടെ മൂഡിലായിരുന്നു മുഖ്യമന്ത്രി. ശ്രീധരന്‍ നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വന്തം പി.എ. ടെനിജോപ്പനെ അറസ്റ്റ് ചെയ്യാമെങ്കില്‍ എത്ര മൊഴിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിക്കും കേസ് വരണ്ടേ എന്ന സാമാന്യബുദ്ധിയാണ് രാജി സന്നദ്ധതക്ക് പിന്നിലുണ്ടായിരുന്നത്.
തിങ്കളാഴ്‌ച രാത്രി രാജിവെയ്‌ക്കാന്‍ വരട്ടെ എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞ കെ.എം. മാണി സ്വന്തം ഔദ്യോഗിക വസതിയിലെത്തി സരിതകേസിന്റെ നാള്‍വഴികള്‍ പഴയ പാലാ വക്കീലിന്റെ ചാണക്യ തന്ത്രവും ഉപയോഗിച്ച് പരിശോധിച്ചു.
മുഖ്യമന്ത്രിയെ കാണുന്നതിനു മുമ്പ് തന്നെ സരിതക്ക് ശ്രീധരന്‍ നായര്‍ 40 ലക്ഷം രൂപയുടെ ചെക്കുകള്‍ കൈമാറിയിരുന്നു എന്ന രേഖയാണ് മാണിക്ക് വൈക്കോല്‍ തുരുമ്പായത്. ഉമ്മന്‍ചാണ്ടിയുടെ ഉറപ്പ് കിട്ടുന്നതിനുമുമ്പ് 40 ലക്ഷത്തിന്റെ ചെക്ക് കൈമാറാമങ്കില്‍ ചാണ്ടിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ് പോലെയല്ലേ എന്ന് ചാണക്യനായ മാണി ചിന്തിച്ചു. രേഖ കിട്ടിയ സന്തോഷത്തില്‍ ഇക്കാര്യം ആരോടും പറയാതെ മാണി ഉറക്കറയിലേക്ക്‌പോയി.
ചൊവ്വാഴ്‌ച രാവിലെ മന്ത്രിസഭായോഗത്തിനെത്തുമ്പോള്‍ മുഖ്യന്‍ ഉള്‍പ്പടെയുള്ള മന്ത്രിമാരുടെ മ്ലാനമായ മുഖം കണ്ട് മാണി ചിരിച്ചു. കെ.എം. മാണിയുടെ ചിരി കണ്ട് ഞെട്ടിയ മന്ത്രിമാര്‍ കാര്യമറിയാതെ പകച്ചു.
മാണി സാര്‍ വെറുതെ ചിരിക്കില്ലെന്ന് ചാണ്ടിക്കറിയാം. മന്ത്രിസഭായോഗത്തില്‍ കെ.എം.മാണി വെടി പൊട്ടിച്ചു. ശ്രീധരന്‍ നായര്‍ ടീം സോളാറിന് ആര്‍ബിട്രേഷന് വേണ്ടി അയച്ച നോട്ടീസ് എടുത്തുകാണിച്ച് മാണി ഉമ്മന്‍ ചാണ്ടിക്ക്‌ധൈര്യം കൊടുത്തു. ജൂലൈ 9 ന് താന്‍ ഉമ്മന്‍ചാണ്ടിയെ കണ്ടെന്നാണ് ശ്രീധരന്‍നായരുടെ മൊഴി. എന്നാല്‍ ജൂണ്‍ 25 ന് തന്നെ 40 ലക്ഷം രൂപയുടെ ചെക്കുകള്‍ ടീം സോളാറിന് കൈമാറിയിരുന്നതായി നോട്ടീസില്‍ പറയുന്നു. സോളാര്‍ പദ്ധതി സ്ഥാപിക്കാന്‍ കരാര്‍ ഒപ്പിട്ടതും ജൂണ്‍ 25 ന് തന്നെ. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നത് ജൂണ്‍ 22 ന്.
മുഖ്യമന്ത്രിയെ കണ്ട് പദ്ധതിയെക്കുറിച്ച് ഉറപ്പുവാങ്ങിയതായുള്ള ശ്രീധരന്‍നായരുടെ പ്രസ്‌താവന കളവാണെന്ന് പിന്നീട് കെ.എം.മാണി നിയമസഭയിലും പറഞ്ഞു.
മുമ്പ് പാമോയില്‍ പ്രതികൂലപരാമര്‍ശം ഉണ്ടായപ്പോള്‍ രാജിക്കൊരുങ്ങിയ മുഖ്യമന്ത്രിയെ രാജി, അന്വേഷണത്തിനു ശേഷമാകാമെന്നും വേണമെങ്കില്‍ വിജിലന്‍സ് ഒഴിയണമെന്നും ഉപദേശിച്ചതും മാണിയാണ്.
എന്നാല്‍ കെ.എം.മാണിയെ നിര്‍ണായകഘട്ടങ്ങളിലൊന്നും ഉമ്മന്‍ചാണ്ടി സഹായിച്ചിട്ടില്ലെന്നതാണ് . കേരള കോണ്‍ഗ്രസിന് കേന്ദ്രമന്ത്രി സ്ഥാനം നല്‍കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുമായിരുന്നു. അതിന്റെ അനിവാര്യത അദ്ദേഹം കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തി. അക്കാലത്ത് കോട്ടയത്തുകാരായ രണ്ട് സംസ്ഥാന മന്ത്രിമാര്‍ക്കൊപ്പം നിന്ന് ജോസ്. കെ. മാണി.
https://www.facebook.com/Malayalivartha