വിവാദ പ്രസ്‌താവന; തിരുഞ്ചൂരിനെതിരെ സ്‌പീക്കര്‍ക്ക് പരാതി നല്‍കിയതായി മുല്ലപ്പള്ളി
![](https://www.malayalivartha.com/assets/coverphotos/w330/2048.jpg)
കോണ്‍ഗ്രസില്‍ ഇത് പ്രശ്‌നങ്ങളുടെ കാലം. പാര്‍ട്ടിയിലുള്ളവര്‍ പരസ്‌പരം പോരടിക്കുന്ന കാഴ്‌ചയാണ് അണികള്‍ക്ക് കാണാന്‍ കഴിയുന്നത്. സഹമന്ത്രിമാര്‍ അടക്കമുള്ളവരെ സോളാര്‍ പ്രതി സരിത എസ് നായര്‍ ഫോണില്‍ വിളിച്ചതായുള്ള രേഖകള്‍ പുറത്തുവന്നതിനു പിന്നില്‍ ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണെന്ന് കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ് പറയുന്നത്. അക്കാര്യത്തില്‍ തിരുവഞ്ചൂരിനോടുള്ള ദേഷ്യം കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ക്ക് മാറിയിട്ടുണ്ടാകില്ല. അതിനിടയിലാണ് സ്വന്തം ഗോള്‍ പോസ്‌റ്റിലേക്ക് പന്തടിച്ചു കൊണ്ടുള്ള മന്ത്രിയുടെ മറ്റൊരു വിവാദ പ്രസ്‌താവന വന്നത്.
നിയമസഭയില്‍ ടി.പി വധത്തില്‍ പ്രതികളുടെ പട്ടിക കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നുവെന്ന തരത്തിലുള്ള തിരുവഞ്ചൂരിന്റെ പ്രസ്‌താവനയാണ് ഇപ്പോഴത്തെ വിവാദ വിഷയം. പിന്നീട് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ നിഷേധിച്ചു. പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ ആരോപിച്ചു. വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന മുല്ലപ്പള്ളിയുടെ പ്രസ്‌താവനയാണ് താന്‍ ഉദ്ദേശിച്ചത്. ഇത് വ്യക്തമാക്കി താന്‍ മുല്ലപ്പള്ളിക്ക് കത്തയച്ചതായും തിരുവഞ്ചൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
എന്നാല്‍ നിയമസഭയില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സ്‌പീക്കര്‍ക്ക് പരാതി നല്‍കിയതായി മുല്ലപ്പള്ളി അറിയിച്ചു. പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ സ്‌പീക്കര്‍ നിയമസഭാ രേഖയില്‍നിന്ന് ഇതു നീക്കുമെന്നാണ് പ്രതീക്ഷയെന്നും, തിരുവഞ്ചൂരിന്റെ പരാമര്‍ശം വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ടി.പി വധക്കേസില്‍ മാത്രമല്ല ഒരു കേസന്വേഷണത്തിലും താന്‍ ഇടപെടാറില്ല. ടി.പി വധക്കേസില്‍ തന്റെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും മുല്ലപ്പള്ളി വ്യക്തമാക്കി.
https://www.facebook.com/Malayalivartha