സോളാര്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാകാമെന്ന് കെ.സി ജോസഫ്
സോളാര്‍ തട്ടിപ്പുകേസില്‍ പോലീസിന്റെ പ്രാരംഭ അന്വേഷണം പൂര്‍ത്തിയായ ശേഷം ജുഡീഷ്യല്‍ അന്വേഷണം പരിഗണിക്കുമെന്ന് കെ.സി.ജോസഫ്. സോളാര്‍ കേസില്‍ ഏതന്വേഷണത്തിനും സര്‍ക്കാര്‍ എതിരല്ലെന്നും ജോസഫ് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.ഇതാദ്യമായാണ് പ്രതിപക്ഷ ആവശ്യമായ ജുഡീഷ്യല്‍ അന്വേഷണത്തോട് ഏതെങ്കിലും മന്ത്രി അനുകൂലമായി പ്രതികരിക്കുന്നത്.
നിയമസഭയില്‍ ജനകീയപ്രശ്‌നങ്ങള്‍ക്കു പകരം പെണ്‍വിഷയങ്ങളാണ് പ്രധാന വിഷയം. നേരത്തെ യാമിനി തങ്കച്ചിയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു നിയമസഭയില്‍ പ്രധാന ചര്‍ച്ചയെങ്കില്‍ ഇപ്പോള്‍ സരിത എസ്. നായരും ശാലു മേനോനുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. കെപിസിസി പ്രസിഡന്റ് ഇപ്പോള്‍ ഹൈക്കമാന്‍ഡിനു നല്‍കിയ റിപ്പോര്‍ട്ട് സാധാരണ നിലയിലുള്ള റിപ്പോര്‍ട്ട് മാത്രമാണും ഇതു സര്‍ക്കാരിനെതിരെയുള്ള റിപ്പോര്‍ട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് ജനങ്ങളുടെയും പാര്‍ട്ടിയുടെയും മുന്നണിയുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha