സോളാര്‍ വിവാദം; കെ. സുരേന്ദ്രന് വിവരങ്ങളും രേഖകളും ചോര്‍ത്തിക്കൊടുത്തത് യു.ഡി.എഫിലെ പ്രമുഖന്‍?
സോളാര്‍ ഇടപാടുകളും മന്ത്രിമാരുടെയും മറ്റ് നേതാക്കളുടെയും ടെലഫോണ്‍ വിവരങ്ങളും അടക്കം ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ചോര്‍ത്തിക്കൊടുത്തത് യു.ഡി.എഫിലെ ഒരു പ്രമുഖന്‍. മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായിരുന്ന ഇദ്ദേഹത്തിന്റെ പക്കല്‍ സംസ്ഥാനത്തെ എല്ലാ രാഷ്‌ട്രീയ വിവാദങ്ങളുടെയും സര്‍ക്കാര്‍ കാര്യങ്ങളുടെയും രേഖകളുണ്ട്. സോളാര്‍ വിഷയത്തില്‍ തനിക്ക് പരസ്യമായി പറയാവുന്നതെല്ലാം മാധ്യമങ്ങളിലൂടെ പറഞ്ഞ ശേഷമുള്ള കാര്യങ്ങളാണ്. ഇദ്ദേഹം സുരേന്ദ്രന് കൈമാറിയതെന്ന് കോണ്‍ഗ്രസുകാര്‍ ആക്ഷേപിക്കുന്നു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ ഈ നേതാവ് കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ച് തുടങ്ങിയപ്പോള്‍ വിലക്കേര്‍പ്പെടുത്തി.
മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്‌തപ്പോള്‍ വന്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് പറഞ്ഞാണ് നേതാവ് ആദ്യത്തെ വെടിപൊട്ടിച്ചത്. ഇദ്ദേഹവും പല തവണ സരിതാ എസ്. നായരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മാധ്യമങ്ങള്‍ അതിന്റെ തെളിവ് ഹാജരാക്കിയപ്പോള്‍ തന്റെ മണ്ഡലത്തില്‍ സോളാര്‍ പാനല്‍ വയ്‌ക്കാനുള്ള പദ്ധതിയുമായി അവര്‍ സമീപിച്ചിരുന്നെന്നും അതിന്റെ ഭാഗമായാണം വിളിച്ചതെന്നും പറഞ്ഞൊഴിഞ്ഞു. അനെര്‍ട്ടിനേക്കാള്‍ കൂടിയ നിരക്കിലാണ് സരിതയും സംഘവും പാനലുകള്‍ സ്ഥാപിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ പല സംഭവങ്ങളിലും രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരെയുള്ള കേസുകളിലും കക്ഷിചേരുന്ന ഒരു മാധ്യമപ്രവര്‍ത്തകനാണ് നേതാവിന് പലതിനെയും കുറിച്ചുള്ള രേഖകള്‍ നല്‍കുന്നതെന്ന് അറിയുന്നു. ശാലുമേനോനെ അറസ്‌റ്റ് ചെയ്യാത്ത പോലീസ് നടപടിക്കെതിരെ ആദ്യം പ്രതിഷേധവുമായി എത്തിയതും ഈ നേതാവു തന്നെ. ഇദ്ദേഹം കൈമാറാത്ത ചില വിവരങ്ങള്‍ കോണ്‍ഗ്രസിലെ ചിലരും സുരേന്ദ്രന് നല്‍കി. ആഭ്യന്ത്രമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ശാലുമേനോനെയും സരിത എസ്.നായരെയും വിളിച്ചെന്ന് ചാനലുകളില്‍ ആദ്യം വെളിപ്പെടുത്തല്‍ നടത്തിയത് കെ.സുരേന്ദ്രനായിരുന്നു. രണ്ട് മാസം മുമ്പ് സതയെ അറസ്റ്റ് ചെയ്യാന്‍ കാസര്‍കോഡ് നിന്ന് പോലീസ് തിരിച്ച ശേഷം അവര്‍ ആഭ്യന്തരമന്ത്രിയെ വിളിച്ച കാര്യം സുരേന്ദ്രന്‍ പറഞ്ഞതോടെയാണ് തിരുവഞ്ചൂര്‍ പരുങ്ങലിലായത്. 19 സെക്കന്‍ഡും 45 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള കോളുകളായിരുന്നു അതെന്ന് അടുത്ത ദിവസം മന്ത്രി മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
https://www.facebook.com/Malayalivartha