സോളാര്‍ തട്ടിപ്പ്; ഫിറോസിനെതിരെ ലുക്കൗട്ട് നോട്ടീസ്
വായ്‌പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് സരിത എസ് നായര്‍, ബിജു രാധാകൃഷ്‌ണന്‍ എന്നിവരോടൊപ്പം ചേര്‍ന്ന് വ്യവസായിയില്‍ നിന്നും നാല്‍പ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിയുന്ന മുന്‍ പി.ആര്‍.ഡി ഡയറക്ടര്‍ എ.ഫിറോസിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇദ്ദേഹം രാജ്യം വിട്ടു പോകാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാനപ്പെട്ട ബസ് സ്റ്റാന്റുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും ഇന്ന് നോട്ടീസ് പതിക്കും.
തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ഫിറോസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് ഫിറോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്‌ച കോടതി വിധി പറയും. ഒളിവില്‍ കഴിയുന്ന ഫിറോസിന്റെ കണിയാപുരത്തെ വീട്ടിലും ബന്ധുവീടുകളിലും പോലീസ് ഇന്നലെ രാത്രിയില്‍ പരിശോധന നടത്തിയിരുന്നു. ഫിറോസിനെ ഒളിവില്‍ പാര്‍ക്കാന്‍ സഹായിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha