കോണ്‍ഗ്രസില്‍ തര്‍ക്കമാണെങ്കില്‍ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണം, കോണ്‍ഗ്രസിന്റെ വാലാട്ടിയായി കേരള കോണ്‍ഗ്രസ് നില്‍ക്കില്ല
കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കില്‍ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് സര്‍ക്കാര്‍ ചീഫ്‌വിപ്പ് പി.സി.ജോര്‍ജ്‌ജ്. കെ.എം. മാണി മുഖ്യമന്ത്രിയായി കാണാന്‍ പ്രതിപക്ഷം പോലും ആഗ്രഹിക്കുന്നുവെന്ന് പി.സി ജോര്‍ജ്. കോടിയേരി ബാലകൃഷ്ണന്‍ പോലും ഈ അഭിപ്രായം പറയുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഗ്രഹവും കെ.എം മാണി മുഖ്യമന്ത്രിയാകണമെന്നാണ്.
കോണ്‍ഗ്രസിന്റെ വാലാട്ടിയായി കേരളാ കോണ്‍ഗ്രസ് നില്‍ക്കില്ലെന്നും ജോര്‍ജ്‌ജ് വ്യക്‌തമാക്കി.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് വേറെ വഴി നോക്കും. കോണ്‍ഗ്രസിന്റെ വാലാട്ടിയാകാന്‍ കേരള കോണ്‍ഗ്രസിനെ കിട്ടില്ല. സോളാര്‍ വിഷയത്തില്‍ നിലിവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണം. പ്രശ്‌ന പരിഹാരമുണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കമാന്‍ഡ് പറയണം. ഇങ്ങനെ പോകുകയാണെങ്കില്‍ ജനങ്ങള്‍ക്ക് വേണ്ടി മറ്റ് തീരുമാനങ്ങളെടുക്കാന്‍ കേരള കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ് പിണക്കത്തോടെ സോളാര്‍ വിവാദം സംബന്ധിച്ച തര്‍ക്കം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha