പാല്‍പ്പൊടി കലര്‍ത്തിയ പാലെങ്ങനെ ഫ്രഷ് ആന്റ് പ്യുവര്‍ ആകുമെന്ന് മില്‍മയോട് ഹൊക്കോടതി
പാല്‍പ്പൊടി കലര്‍ത്തിയ പാലിന്റെ കവറില്‍ ഫ്രഷ് ആന്റ് പ്യുവര്‍ എന്ന് എഴുതിയിരിക്കുന്നതിനെ ഹൈക്കോടതി വിമര്‍ശിച്ചു. മില്‍മ പാല്‍ കവറില്‍ നിന്ന് ഫ്രഷ് ആന്‍ഡ് പ്യുവര്‍ നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പാല്‍പ്പൊടി കലര്‍ത്തിയ പാല്‍ വില്‍ക്കുന്ന മില്‍മയ്ക്കെതിരെ കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് മില്‍മ അവസാനിപ്പിക്കണമെന്ന് ജ.എസ് സിരിജഗനും ജ.കെ രാമകൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍ ദേശീയ ക്ഷീരവികസന കോര്‍പറേഷനാണു പാല്‍ കവറില്‍ ഫ്രെഷ് ആന്‍ഡ് പ്യുവര്‍ എന്നെഴുതാന്‍ നിര്‍ദേശിച്ചിട്ടുള്ളതെന്നും അതിനാല്‍ അവരുടെ അനുമതിയോടു കൂടി മാത്രമേ അതു മാറ്റാന്‍ കഴിയുകയുള്ളെന്നും മില്‍മയുടെ അഭിഭാഷകന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha