പിസിയുടെ വാക്ക് പൊന്‍വാക്കാവുമോ! ഒരേ വേദിയില്‍ മുഖ്യമന്ത്രിയുടേയും ചെന്നിത്തലയുടേയും ഒളിയമ്പുകള്‍, കെ.എം. മാണിയുടെ മുഖ്യമന്ത്രിപദം ചര്‍ച്ചയാകുമെങ്കില്‍ അപ്പോള്‍ പ്രതികരിക്കുമെന്ന് സിപിഎം
കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കും പടലപ്പിണക്കങ്ങളും ശക്തമാകുമ്പോള്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ എല്‍ഡിഎഫില്‍ തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസിന്റെ ഗ്രൂപ്പു വഴക്കുകള്‍ യുഡിഎഫിനെ മൊത്തത്തില്‍ ബാധിച്ചിരിക്കുകയാണ്. കോണ്‍ഗ്രസും മുസ്ലീംലീഗും മാനസികമായി അകല്‍ച്ചയിലാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്ക് നിര്‍ത്തണമെന്ന് കേരള കോണ്‍ഗ്രസും പറഞ്ഞു കഴിഞ്ഞു. ഇതിനിടയ്‌ക്ക് പിസി ജോര്‍ജിന്റെ തന്ത്രപരമായ പ്രസ്ഥാവനകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. കോണ്‍ഗ്രസിന്റെ വാലാട്ടി കേരള കോണ്‍ഗ്രസ് നില്‍ക്കില്ലെന്ന് പിസി തുറന്നു പറഞ്ഞു. കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കമുണ്ടെങ്കില്‍ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്നും പിസി പറഞ്ഞു.
യുഡിഎഫിന്റെ ഉള്ളില്‍ തന്നെ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്നുള്ള അഭിപ്രായം നിലനില്‍ക്കുന്നു. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് പിസി ജോര്‍ജ് ഇക്കാര്യം തുറന്നു പറഞ്ഞത്. കേരള കോണ്‍ഗ്രസ് ഇങ്ങനെയൊരു നിലപാട് ശക്തമായി ഉന്നയിച്ചാല്‍ വിരലിലെണ്ണാവുന്ന ഭൂരിപക്ഷം മാത്രമുള്ള സര്‍ക്കാരിന് അതൊരു തിരിച്ചടി തന്നെയാണ്. കാരണം പ്രതിപക്ഷം കെഎം മാണിയെ ഒരുപക്ഷേ പിന്തുണച്ചേക്കും. അക്കാര്യം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉറപ്പിക്കുകയും ചെയ്‌തു.
മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് കെ.എം. മാണിയെ പിന്തുണയ്‌ക്കുന്നത് സംബന്ധിച്ച ചര്‍ച്ച വന്നാല്‍ അപ്പോള്‍ പ്രതികരിക്കുമെന്നാണ് എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞത്. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കേണ്ടെന്ന മുന്‍ നിലപാട് പുനപരിശോധിക്കുമെന്നും എസ്‌ആര്‍പി പറഞ്ഞു. സര്‍ക്കാരിനെ താഴെ ഇറക്കേണ്ട എന്നത് മുന്‍ നിലപാട് മാത്രമാണ്. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ എന്തു വേണമെന്ന് എല്‍ഡിഎഫ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ തുടരുകയാണ്. ആര് എന്ത് സമ്മര്‍ദ്ദം ചെലുത്തിയാലും സര്‍ക്കാരിനോ അതിന്റെ അജണ്ടക്കോ മാറ്റം വരുത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജനങ്ങളെ മറന്ന് ഭരിക്കുവര്‍ക്ക് ജനങ്ങള്‍തന്നെ തിരിച്ചടി നല്‍കുമെന്ന് കെപിസിസി പ്രഡിഡന്റ് രമേശ് ചെന്നിത്തലയും പറഞ്ഞു. പട്ടംതാണുപിള്ള ജന്മശതാബ്ദി ആഘോഷവേദിയിലാണ് ഇരുവരുടേയും പ്രതികരണം. വിവാദങ്ങളും പ്രക്ഷോഭങ്ങളും സര്‍ക്കാരിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും കൂടതല്‍ വികസന പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്നും ആഘോഷം ഉദ്ഘാടനം ചെയ്ത ഉമ്മന്‍ചാണ്ടിപറഞ്ഞു.
അതേസമയം ജനഹിതത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭരണത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ആള്‍കൂട്ടമല്ല ജനങ്ങളെ നയിക്കേണ്ടതെന്നും ചടങ്ങില്‍ അധ്യക്ഷനായ ചെന്നിത്തല പറഞ്ഞു. ജനഹിതത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭരണത്തില്‍ തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha