സിപിഎമ്മുമായി കേരളാ കോണ്‍ഗ്രസിന് തൊട്ടുകൂടായ്‌മയില്ലയില്ലെന്ന് പിസി ജോര്‍ജ്, രാമചന്ദ്രന്‍പിള്ളയുടെ പ്രതികരണത്തെ മാനിക്കുന്നെന്ന് കെ എം മാണി
സിപിഎമ്മുമായി കേരളാ കോണ്‍ഗ്രസിന് തൊട്ടുകൂടായ്‌മയില്ലയില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. കേരള കോണ്‍ഗ്രസ് എമ്മും ജെയും സിപിഎമ്മുമായി സഹകരിച്ചിട്ടുണ്ട് എന്നും ജോര്‍ജ് പറഞ്ഞു. എന്നാല്‍, മുന്നണിമാറ്റം ഇപ്പോള്‍ പാര്‍ട്ടിയുടെ അജന്‍ഡയിലില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മന്ത്രിസഭയില്‍ പുന:സംഘടനയുണ്ടെങ്കില്‍ അത് ഉടനെ വേണമെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. പുന:സംഘടനയെകുറിച്ചുള്ള ദുരൂഹത മാറ്റേണ്ടത് മുഖ്യമന്ത്രിയാണ്. പുന:സംഘടന വേണമോയെന്നും മുഖ്യമന്ത്രിയാണ് പറയേണ്ടത്. അതേസമയം സര്‍ക്കാരില്‍ നേതൃമാറ്റം വേണമെന്ന് കേരളകോണ്‍ഗ്രസ് ആവശ്യപ്പെടുന്നില്ല. ഇക്കാര്യങ്ങളിലെല്ലാം ഹൈക്കമാന്‍ഡ് ഇടപ്പെടണം. മന്ത്രിസഭയില്‍ രമേശ് ചെന്നിത്തല ഏത് സ്ഥാനത്ത് വരുന്നതിനേയും സ്വാഗതം ചെയ്യും.
കെ എം മാണി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരികയാണെങ്കില്‍ അപ്പോള്‍ അക്കാര്യം ചര്‍ച്ചചെയ്യാമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയുടെ പ്രതികരണത്തെ മാനിക്കുന്നു. എന്നാല്‍ താന്‍ മുഖ്യമന്ത്രിയാകാന്‍ കരുക്കള്‍ നീക്കിയിട്ടില്ല. എന്നാല്‍ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി പാര്‍ടി തീരുമാനമെടുക്കുമെന്നും മാണി പറഞ്ഞു.
സോളാര്‍ വിഷയത്തില്‍ കെ മുരളീധരന്‍ പറഞ്ഞ കാര്യങ്ങള്‍ തള്ളികളയാനാവില്ല. മുതിര്‍ന്ന നേതാവായ മുരളീധരന്‍ പറഞ്ഞകാര്യങ്ങള്‍ തള്ളികളയാതെ ചര്‍ച്ചചെയ്യണം. ഇപ്പോഴത്തെ സര്‍ക്കാരില്‍ പൂര്‍ണതൃപ്തനല്ല.
https://www.facebook.com/Malayalivartha