വിഎസിനെ കിട്ടിയില്ലെങ്കില്‍ മകനായാലും മതി, വി.എസിന്റെ മകന്‍ സരിതയെ വിളിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നു, വിഎസിനെ പ്രതിരോധിക്കാന്‍ നീക്കം
പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാറിനെ സരിതാ നായര്‍ വിളിച്ചിട്ടുണ്ടോ എന്ന് ആഭ്യന്തരവകുപ്പ് അന്വേഷിക്കുന്നു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ വി.എസ് ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് ഇക്കാര്യം അന്വേഷിക്കുന്നത്. വിളിച്ചെന്ന് കണ്ടെത്തിയാല്‍ അതിലൂടെ വി.എസിനെ പ്രതിരോധിക്കാനാണ് നീക്കം. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനും എതിരെ നിയമസഭയിലും പുറത്തും വി.എസ് ആരോപണങ്ങള്‍ ഉന്നയിച്ചതിന് തൊട്ടുപിന്നാലെ ഐ.എച്ച്.ആര്‍.ഡി നിയമനവുമായി ബന്ധപ്പെട്ട കേസില്‍ അരുണ്‍കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്‌തിരുന്നു. അതിനു പിന്നാലെ പിണറായി വിജയനും വി.എസിനും എതിരെ വിജിലന്‍സ് കേസെടുത്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേസുകള്‍ നടത്താന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചതിനാണ് കേസെടുത്തത്.
സി.പി.എമ്മിലെയും എല്‍.ഡി.എഫിലെയും നേതാക്കളും അവരുടെ വീട്ടുകാരില്‍ ആരെങ്കിലും സരിതാ നായരുമായോ, ബിജു രാധാകൃഷ്‌ണനുമായോ ബന്ധപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അരുണ്‍ കുമാറിനെതിരെ ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിവാദസ്വാമി സന്തോഷ് മാധവനില്‍ നിന്ന് 75 ലക്ഷം രൂപാ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഇടപാടില്‍ വാങ്ങിയിട്ട് പദ്ധതി നടത്തിക്കൊടുക്കാത്തതിനെ തുടര്‍ന്ന് പരാതി കൊടുത്തിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വി.എസിന്റെ ബന്ധുവിന് ഭൂമി പതിച്ച് നല്‍കിയ കേസ് കുത്തിപ്പൊക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha