മുഖ്യമന്ത്രിക്കെതിരെ ഐ ഗ്രൂപ്പ് തുറന്ന പോരിന്, സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അനുകൂലമായ നിലപാടുകള്‍ എടുക്കരുതെന്ന് ഐ ഗ്രൂപ്പ് തീരുമാനം
മുഖ്യമന്ത്രിക്കെതിരെ ഐ ഗ്രൂപ്പ് തുറന്ന പോരിന്. നേതാക്കള്‍ ആള്‍ക്കൂട്ടത്തിന് പിന്നാലെ പായരുതെന്ന് മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞത് ഇതിന്റെ ഭാഗമായാണ്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അനുകൂലമായ നിലപാടുകളോ, പ്രസ്‌താവനകളോ ആരും നടത്തെരുതെന്നും ഐ ഗ്രൂപ്പ് രഹസ്യമായി തീരുമാനം എടുത്തു. ഇതിന്റെ ഭാഗമായാണ് നിയമസഭയില്‍ ഐ ഗ്രൂപ്പ് എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി സംസാരിക്കാഞ്ഞത്.
ആഭ്യന്ത്രരവകുപ്പ് നല്‍കാതെ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം തടഞ്ഞത് മുതല്‍ എ ഗ്രൂപ്പുമായി ഐ ഗ്രൂപ്പ് ഇടഞ്ഞു നില്‍ക്കുകയാണ്. രമേശ് മന്ത്രിയാവണം എന്ന് ക്ഷണിച്ചിട്ട് മുഖ്യമന്ത്രി അപമാനിച്ചെന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. വിവാദവുമായി ബന്ധപ്പെട്ട് വിശദീകരണയോഗങ്ങള്‍ നടത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് മാത്രമാണിത് നടന്നത്. കെ.പി.സി.സിയോ, യു.ഡി.എഫോ പിന്നീട് അതില്‍ വലിയ താല്‌പര്യം കാട്ടിയില്ല.
ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെക്കുറിച്ചും കോണ്‍ഗ്രസിനെ കുറിച്ചും മതിപ്പ് കുറഞ്ഞെന്ന് കാട്ടി ഐ ഗ്രൂപ്പ് ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഭരണത്തിലെ പല സുപ്രധാന വിഷയങ്ങളും പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് എടുക്കുന്നത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചില പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും അവരുടെ ഇഷ്ടത്തിനാണ് കാര്യങ്ങള്‍ നടപ്പാക്കുന്നത്. പാര്‍ട്ടി എം.എല്‍.എമാരും നേതാക്കന്‍മാരും പറയുന്ന കാര്യങ്ങള്‍ പോലും ഇവര്‍ ശ്രദ്ധിക്കുന്നില്ല. ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരുമായി പഴ്‌സണല്‍ സ്റ്റാഫിലെ പലരും അടുത്ത ബന്ധം പുലര്‍ത്തുന്നു. എന്നീ കാര്യങ്ങള്‍ പരാതിയില്‍ വ്യക്തമാക്കും.
https://www.facebook.com/Malayalivartha