മാണിക്കായി ഇടതു പക്ഷത്തിന്റെ വാതിലുകള്‍ തുറക്കുന്നു, മാണിയോട് അയിത്തമില്ലെന്ന് സിപിഐ, ആര്‍എസ്‌പി, ഉമ്മന്‍ ചാണ്ടിയേക്കാള്‍ ഭേദം മാണി, ചര്‍ച്ച തുടങ്ങി
കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് പിസി ജോര്‍ജ് തുടങ്ങി വച്ച ചര്‍ച്ച അങ്ങനെ ഇടതുമുന്നണി ഏറ്റെടുത്തു കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് കെ.എം. മാണിയെ പിന്തുണയ്‌ക്കുന്നത് സംബന്ധിച്ച ചര്‍ച്ച വന്നാല്‍ അപ്പോള്‍ പ്രതികരിക്കുമെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള ഇന്നലെ പറഞ്ഞത്. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കേണ്ടെന്ന മുന്‍ നിലപാട് പുനപരിശോധിക്കുമെന്നും എസ്‌ആര്‍പി പറഞ്ഞു.
ഇത് മാധ്യമങ്ങളുടെ ആഗ്രഹം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസംപറഞ്ഞു. എന്നാല്‍ ഇന്ന് ഇടതുപക്ഷത്തെ കൂടുതല്‍ ഘടക കക്ഷികള്‍ കെ.എം. മാണി മുഖ്യമന്ത്രിയായാല്‍ നന്നെന്ന അഭിപ്രായവുമായി രംഗത്തെത്തി. മാണിയോട് അയിത്തമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെക്കാള്‍ ഭേദമാണ് മാണിയെന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞത്.
രാഷ്ട്രീയത്തില്‍ ദീര്‍ഘകാലത്തെ പാരമ്പര്യമുള്ള നേതാവാണ് മാണി. രാഷ്‌രടീയ പക്വത പുലര്‍ത്തുന്ന വ്യക്തിയുമാണ്. യുഡിഎഫ് സര്‍ക്കാരിന് അധികം ആയുസില്ല. സര്‍ക്കാര്‍ തകര്‍ച്ചയെ നേരിടുമ്പോള്‍ പ്രതിപക്ഷം റെവും കാഴ്ചക്കാരായി നോക്കിനില്‍ക്കില്ല. പ്രതിപക്ഷത്തിന്റെ കടമ ഉചിതമായ സമയത്തി നിറവേറ്റുമെന്നൂം പന്ന്യന്‍ പറഞ്ഞു.
കെ.എം. മാണി മുഖ്യമന്ത്രിയാകുമോ ഇല്ലയോ എന്നത് കാലവും വിവിധ രാഷ്ട്രീയ സാഹചര്യങ്ങള്‍ തെളിയിക്കും. എന്നാല്‍ പ്രതിപക്ഷത്തിന്റെ തന്ത്രങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. യുദ്ധത്തിന് പോകുമ്പോള്‍ അടവുകളും തന്ത്രങ്ങളും പുറത്തുപറയില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന രാഷ്ര്ടീയത്തില്‍ വലിയ മാറ്റമുണ്ടാകുമെന്നും പന്ന്യന്‍ പറഞ്ഞു.
മാണിയോട് തൊട്ടുകൂടായിമയില്ലെന്ന് ആര്‍എസ്‌പി നേതാവ് എം.കെ. പ്രേമചന്ദ്രനും പറഞ്ഞു. മാണിയുടെ സാധ്യതകളെപ്പറ്റി അനൗപചാരിക ചര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
ബദല്‍ സര്‍ക്കാരിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും വേണ്ടിവന്നാല്‍ ചര്‍ച്ചചെയ്യുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
പിണറായി വിജയനും, കൊടിയേരി ബാലകൃഷ്‌ണനും, പന്ന്യന്‍ രവീന്ദ്രനും ഇക്കാര്യത്തെപ്പറ്റി എ.കെ.ജി സെന്ററില്‍ ചര്‍ച്ച നടത്തി. ഭരണമാറ്റത്തിന് സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട നിലപാടാണ് ചര്‍ച്ച ചെയ്തത്. ഇതിനിടെ കെ.എം. മാണിയുമായി അനൗദ്യോഗികമായി ഇടതുമുന്നണി ചര്‍ച്ച നടത്തിയെന്നും അറിയുന്നുണ്ട്. കാര്യങ്ങള്‍ ഒത്തുവന്നാല്‍ മാണി കൂടെ നില്‍ക്കുമെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha