ശ്രീധരന്‍നായര്‍ സരിതയ്ക്ക് പണം നല്‍കിയത് മുഖ്യമന്ത്രിയുടെ മുന്‍ പി എ ടെന്നി ജോപ്പന്‍ നല്‍കിയ ഉറപ്പനുസരിച്ചാണെന്ന് അഡ്വക്കേറ്റ് ജനറല്‍
സോളാര്‍ കേസില്‍ തട്ടിപ്പിനിരയായ ശ്രീധരന്‍നായര്‍ സരിതയ്ക്ക് പണം നല്‍കിയത് മുഖ്യമന്ത്രിയുടെ മുന്‍ പി എ ടെന്നി ജോപ്പന്‍ നല്‍കിയ ഉറപ്പനുസരിച്ചാണെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ജോപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോളാണ് എ ജിയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.
ജോപ്പന്റെ ഉറപ്പിലാണ് ശ്രീധരന്‍ നായര്‍ പണം നല്‍കിയതെന്ന് ബിജു രാധാകൃഷ്ണന്റെ കുറ്റസമ്മത മൊഴിയിലുണ്ടെന്ന് എജി വിശദീകരിച്ചു. ബിജു രാധാകൃഷ്ണന്‍ രണ്ടുവട്ടം ജോപ്പന്റെ വീട്ടിലെത്തിയതായി ജോപ്പന്റെ ഭാര്യയും മൊഴി നല്‍കിയിട്ടുണ്ട്. ജോപ്പന്‍ സോളാര്‍ തട്ടിപ്പിന്റെ ഗൂഢാലോചനയിലും പങ്കുണ്ട്. സരിതയും ബിജുവും തട്ടിപ്പുകാരാണെന്ന് അറിഞ്ഞുതന്നെയാണ് ജോപ്പന്‍ ഇവര്‍ക്കൊപ്പം നിന്നിരുന്നത്. ഇവരെപ്പറ്റി ജോപ്പന് മുന്നറിയിപ്പ് കൊടുത്തിരുന്നതായിമുഖ്യമന്ത്രിയുടെ ഓഫീസിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയുണ്ട്. കബളിപ്പിക്കല്‍ തന്നെയായിരുന്നു മൂവരുടേയും ലക്ഷ്യം.
ജോപ്പന് ജാമ്യം കൊടുത്താല്‍ കേസിനെ അട്ടിമറിക്കുമെന്നും എ ജി പറഞ്ഞു. തുടര്‍ന്നാണ് പരിശോധനക്കായി കേസ് ഡയറി ഹാജരാക്കാന്‍ ജഡ്ജി എസ് എസ് സതീഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടത്. ജോപ്പന് സാമ്പത്തിക ലാഭമുണ്ടായിട്ടുണ്ടെന്ന് ജോപ്പന്റെ ഭാര്യ സമ്മതിച്ചിട്ടുണ്ടെന്നും എ ജി പറഞ്ഞു.
https://www.facebook.com/Malayalivartha