കേരള കോണ്‍ഗ്രസിന്റെ അടിയന്തിര യോഗം നാളെ തിരുവനന്തപുരത്ത്, മാണിയുടെ മുഖ്യമന്ത്രി സാധ്യത ചര്‍ച്ചചെയ്യും
കേരള രാഷ്‌ട്രീയം കെ.എം. മാണിയില്‍ ചുറ്റിപ്പറ്റി നില്‍ക്കുമ്പോള്‍ കേരള കോണ്‍ഗ്രസിന്റെ അടിയന്തിര യോഗം നാളെ തിരുവനന്തപുരത്ത് ചേരും. ബുധനാഴ്‌ച വൈകിട്ട് നാലിനാണ് യോഗം ചേരുന്നത്. ജില്ലാ പ്രസിഡന്റുമാരെയും ഓഫീസ് ചുമതലയുള്ള സെക്രട്ടറിമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നേതൃമാറ്റം ഉണ്ടാവുകയാണെങ്കില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ കെ എം മാണിയാണെന്ന് കേരളകോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ നടക്കുന്ന യോഗം ശ്രദ്ദേയമാണ്.
കെ.എം മാണിയുടെ ഓഫീസില്‍ നിന്ന് നേരിട്ടാണ് നേതാക്കളെ നിലവിലെ രാഷ്ട്രീയ സാഹചര്യവും കെ.എം മാണി മുഖ്യമന്ത്രിയാകുന്നതില്‍ ഇടത് കക്ഷികള്‍ക്കുള്ള എതിര്‍പ്പില്ലെന്ന റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയ്ക്കു വരുമെന്നാണ് സൂചന. അതിനിടെ, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ മാണി നേരിട്ട് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. പി.ജെ ജോസഫ്, സി.എഫ് തോമസ്, പി.സി ജോര്‍ജ് എന്നിവരെയാണ് മാണി വിളിച്ചത്. ഇന്നു തന്നെ തിരുവനന്തപുരത്ത് എത്താനാണ് ഇവര്‍ക്കു നല്‍കിയ നിര്‍ദേശം.
https://www.facebook.com/Malayalivartha