മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് കെ.എം. മാണി, തനിക്ക് പിസി ജോര്‍ജിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട, സര്‍ക്കാരിനെ ഉടന്‍ താഴെയിറക്കേണ്ടെന്ന് സിപിഐയും
മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി പറഞ്ഞു. ഇടതുപക്ഷത്തെ ആരും ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണമാറ്റത്തിനുള്ള സഹചര്യമല്ല നിലവിലേത്. മുഖ്യമന്ത്രിയെ മാറ്റേണ്ട സഹചര്യവുമില്ലെന്നും മാണി പറഞ്ഞു. സര്‍ക്കാരിനെ താഴെയിറക്കാന്‍ പദ്ധതിയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് മാണിയും മാധ്യമങ്ങളോട് നയം വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയാവാന്‍ യോഗ്യനാണ് മാണിയെന്ന ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പരാമര്‍ശം സൂചിപ്പിച്ചപ്പോള്‍ അതിന് തനിക്ക് ജോര്‍ജ്ജിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് മാണി പ്രതികരിച്ചത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി തന്നെ ആരും സമീപിച്ചിട്ടില്ല. താന്‍ മുഖ്യമന്ത്രി പദത്തിനായി ചര്‍ച്ചകള്‍ നടത്തുന്നവെന്ന വാര്‍ത്തകളെല്ലാം അഭ്യൂഹങ്ങളാണ്. എല്‍.ഡി.എഫ് സ്വീകരിച്ചിരിക്കുന്നത് അടവുനയമാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കുന്നത് ഇടതുമുന്നണിയുടെ അജണ്ടയിലില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സിപിഎം നേതാക്കളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമായി എകെജി സെന്ററില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പന്ന്യന്റെ പ്രതികരണം. യുഡിഎഫ് സര്‍ക്കാരിന് ഭരിക്കാനുള്ള ഭുരിപക്ഷമുണ്ട്. സര്‍ക്കാരിനെതിരായ സമരം തുടരുമെന്നും അടിയന്തര സാഹചര്യം വന്നാല്‍ പ്രതിപക്ഷത്തിന്റെ കടമ നിര്‍വഹിക്കുമെന്നും പന്ന്യന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha