കെ.എം. മാണി മന്ത്രിസഭയുണ്ടാക്കിയാല്‍ പിസി ജോര്‍ജിനേയും, പിജെ ജോസഫിനേയും എടുക്കുന്നതില്‍ ഇടതുമുന്നണിയ്‌ക്ക് താത്‌പര്യക്കുറവ്
കെ.എം. മാണിയുടെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കിയാലും മുന്നണി വിട്ടുപോയ പി.ജെ. ജോസഫിനെയും പി.സി ജോര്‍ജിനെയും എടുക്കുന്നതില്‍ ഇടതുമുന്നണിക്ക് താത്‌പര്യ കുറവ് ഉള്ളതായി അറിയുന്നു. മുന്നണിയുമായി യാതൊരു അഭിപ്രായവ്യത്യാസവും ഇല്ലായിരുന്ന ജോസഫ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചത്.
മുന്നണിയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കും മറ്റും ചോര്‍ത്തിക്കൊടുക്കുകയും സി.പി.എമ്മിലെ വിഭാഗീയത മുതലെടുത്ത്, വി.എസിനൊപ്പം നിന്ന് ഔദ്യോഗിക നേതൃത്വത്തിലനെതിരെ പല പരിപാടികളും നടത്തിയതിനാണ് എല്‍.ഡി.എഫ് പി.സി ജോര്‍ജിനെ പുറത്താക്കിയത്. അതിനു ശേഷം പിണറായി അടക്കമുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അദ്ദേഹം നടത്തുന്നത്. സി.പി.എം സെക്രട്ടേറിയറ്റ് അംഗമായ എ.കെ ബാലനെ പൊട്ടനെന്നു വിളിച്ചത് വലിയ വിവാദമായിരുന്നു. മണ്‍മറഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി തോമസിനെയും അദ്ദേഹത്തിന്റെ ഭാര്യയും മുന്‍ സി.പി.എം നേതാവുമായിരുന്ന കെ.ആര്‍ ഗൗരി അമ്മയെയും പറ്റി മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ് പിന്നീട് തിരുത്തിയിരുന്നു. സി.പി.ഐക്കാര്‍ക്കടക്കം അതില്‍ വലിയ അമര്‍ഷമുണ്ട്.
താഴെ വിഴാറായ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചു നിര്‍ത്താന്‍ സി.പി.എം എം.എല്‍.എയായിരുന്ന ആര്‍.ശെല്‍വരാജിനെ ചാക്കിട്ട് പിടിച്ച് രാജിവപ്പിച്ചതിനും യു.ഡി.എഫ് സീറ്റ് നല്‍കി മല്‍സരിപ്പിച്ചതിനും മുന്‍കൈ എടുത്തത് പി.സി ജോര്‍ജാണെന്നാണ് വിശ്വാസം.
ഇതൊക്കെയാണ് ഈ രണ്ടു നേതാക്കളേയും ഉള്‍ക്കൊള്ളാന്‍ ഇടതുമുന്നണി മടിക്കുന്നത്.
https://www.facebook.com/Malayalivartha