അഭ്യൂഹങ്ങള്‍ക്കിടയില്‍ ഇന്ന് കേരള കോണ്‍ഗ്രസ് നേതൃയോഗം, നെഞ്ചിടുപ്പോടെ കോണ്‍ഗ്രസും മുസ്ലീം ലീഗും മാണിസാറിന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നു
അപ്രതിക്ഷിതമായി വളരെ പെട്ടന്നായിരുന്നു രാഷ്‌ട്രീയ സാഹചര്യങ്ങള്‍ മാറിമറിഞ്ഞത്. ഉമ്മന്‍ ചാണ്ടിയെക്കാള്‍ ഭേദം കെ.എം. മാണിയാണെന്നുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായം ഏറെ ചര്‍ച്ചയായി. ഒറ്റ ദിവസം കൊണ്ടു കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്നു പോലും തോന്നിപ്പിച്ചു. യുഡിഎഫിലാകെ അങ്കലപ്പായി. ഏറ്റവുമധികം വിഷമിച്ചത് കോണ്‍ഗ്രസും മുസ്ലീംലീഗുമാണ്. പാസ്‌പോര്‍ട്ടും മനുഷ്യക്കടത്തുമെല്ലാം മുന്നിലുള്ള സമയത്ത് പെട്ടന്ന് ഭരണം മാറിയാല്‍ എല്ലാം കുഴയും. കോണ്‍ഗ്രസിനെ സംബന്ധിച്ചടുത്തോളം സോളാറാണ് പ്രശ്‌നം. അധികാരം മാറിയാല്‍ സോളാര്‍ കൂടുതല്‍ കത്തുമെന്ന പേടിയുമുണ്ട്. ഇടതുമുന്നണിയാണെങ്കില്‍ മാണിയെ പൂര്‍ണമായും തള്ളിപ്പറയുന്നുമില്ല. കേരള കോണ്‍ഗ്രസിനെ പിന്തുണച്ച് ഇടതുപക്ഷം അട്ടിമറിക്ക് ഒരുങ്ങിയേക്കുമോ എന്ന ആഭ്യൂഹങ്ങള്‍ പൂര്‍ണമായും അവസാനിക്കാത്ത അവസരത്തിലാണ് ജില്ലാ പ്രസിഡന്റുമാരുടെ യോഗം ചേരുന്നത്.
അടിയന്തര യോഗമല്ലെന്നും മുന്‍കൂട്ടി നശ്ചയിച്ച യോഗമാണെന്നുമാണ് കേരള കോണ്‍ഗ്രസ് വ്യക്തമാക്കുന്നതെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യമായിരിക്കും ചര്‍ച്ച ചെയ്യപ്പെടുകയെന്ന് അനുമാനിക്കപ്പെടുന്നു.
ഇടതുപാര്‍ട്ടികളുടെ നേതൃയോഗങ്ങളും ഇന്ന് ചേരുന്നുണ്ട്. സി.പി.എമ്മും സിപിഐയും ആര്‍.എസ്.പിയുമാണ് ഇന്ന് യോഗം ചേരുന്നത്.
https://www.facebook.com/Malayalivartha