സര്‍ക്കാരിനെ അട്ടിമറിക്കാനില്ലെന്ന് സിപിഎം, താഴെയിറക്കാന്‍ ആരും മനപായസമുണ്ണേണ്ടെന്ന് ഉമ്മന്‍ ചാണ്ടി, വരുമെങ്കില്‍ കൈകാട്ടി വിളിച്ചു നോക്ക്
സര്‍ക്കാരിനെ താഴെയിറക്കാന്‍ അട്ടിമറിശ്രമങ്ങളൊന്നും വേണ്ടന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായി. സോളാര്‍ വിവാദത്തെ തുടര്‍ന്ന് കടുത്ത ഭിന്നതകളുള്ള യുഡിഎഫ് സര്‍ക്കാര്‍ സ്വാഭാവികമായും നിലംപതിക്കുമെന്നും അപ്പോള്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നുമാണ് യോഗത്തിലെ തീരുമാനം. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രക്ഷോഭ സമരങ്ങള്‍ ശക്തമാക്കാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ പേരിലുള്ള ആശ്രയ ട്രസ്റ്റിന് ടീം സോളാറില്‍ നിന്ന് സംഭാവന ലഭിച്ചതടക്കമുള്ള വിഷയങ്ങള്‍ ഇതിന്റെ ഭാഗമായി ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരും.
അതേസമയം യുഡിഎഫ് ഒറ്റക്കെട്ടാണെന്നും എന്തെല്ലാം പ്രതിസന്ധിയുണ്ടായാലും അപമാനമേല്‍ക്കേണ്ടി വന്നാലും പാര്‍ട്ടി പറയുന്ന കാലം വരെ താന്‍ മുഖ്യമന്ത്രിയായി തുടരുമെന്നും ഉമ്മന്‍ ചാണ്ടി. പാര്‍ട്ടി പറഞ്ഞാല്‍ രാജിവയ്ക്കാന്‍ മടിയില്ല. സര്‍ക്കാരിനെ താഴെയിറക്കാമെന്ന് ആരും മനഃപ്പായസമുണ്ണേണ്ട. മുന്നണിയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു. ചിലരൊക്കെ യോഗങ്ങളും ചേര്‍ന്നു. കൈകാട്ടി വിളിച്ചാല്‍ വീഴുന്നതാണ് മന്ത്രിസഭയെന്ന് ചിലര്‍ പറയുന്നു. ഒന്നു കൈകാട്ടി വിളിച്ചുനോക്ക് വീഴുമോ എന്നറിയാം. ഇതിനു മുന്‍പും കൈാട്ടിയിട്ടില്ലെന്നാണോ നിങ്ങള്‍ കരുതുന്നതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. കെ.എം മാണിയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.എം മാണിയുടെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha