സോളാര്‍ കേസില്‍ ടെന്നി ജോപ്പനെ കുടുക്കുകയായിരുന്നുവെന്ന് പിതാവ്
സോളാര്‍ കേസില്‍ തന്റെ മകന്‍ ടെന്നി ജോപ്പനെ കുടുക്കുകയായിരുന്നുവെന്ന് പിതാവ് എം.ജി. ജോപ്പന്‍. പാര്‍ട്ടിയും മറ്റുള്ളവരും മുഖ്യമന്ത്രിയുടെ മുന്‍ പി.എയും മകനുമായ ജോപ്പനെ കൈവിട്ടെന്നും പിതാവ് വെളിപ്പെടുത്തി. തന്റെ മകനെ സര്‍ക്കാര്‍ ബലിയാടാക്കുകയായിരുന്നു. ഒരു സെന്റ് ഭൂമിപോലും ജോപ്പന്റെ പേരിലില്ല. മകന്‍ കുറ്റക്കാരനല്ല. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തപ്പോഴാണ് ജോപ്പനെ അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള ടെന്നി ജോപ്പന്റെ അനുജനാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്.
സോളാര്‍ കേസില്‍ ജിക്കുവിന്റേയും സലീം രാജിന്റേയും പങ്കിനെക്കുറിച്ച് അന്വേഷിക്കണം. മുഖ്യമന്ത്രിക്ക് സോളാര്‍ കേസില്‍ പങ്കുണ്ടോ എന്ന് അറിയില്ലെന്നും ജോപ്പന്റെ പിതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha