അവസാനം പുന:സംഘടനയിലെത്തി; പുന:സംഘടന ഉടനെയെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ കുറെ ദിവസങ്ങളായി കേള്‍ക്കുന്ന മന്ത്രിസഭാ പുന: സംഘടനാ ചര്‍ച്ചക്ക് വിരാമം. പുന:സംഘടന സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പുന: സംഘടന സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് താനാണെന്നും അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. എന്നാല്‍ ചെന്നിത്തലയ്‌ക്ക് ആഭ്യന്തര വകുപ്പ് നല്‍കുമോ എന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായും കേന്ദ്ര മന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്‌ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരെ കണ്ട് ചര്‍ച്ച നടത്തിയതായും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
കണ്ണൂര്‍ വീമാനത്താവളത്തിന് പരിസ്ഥിതി അനുമതി ലഭിച്ചതായും, വീമാനത്താവളത്തിന്റെ റണ്‍വേ നിര്‍മ്മാണത്തിനുള്ള ടെന്റര്‍ നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. യു.എന്‍ പുരസ്‌കാരം ലഭിച്ചതിനുള്ള അനുമോദന ചടങ്ങില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയത്. കേരളാഹൗസില്‍ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha