കെ.എസ്.ആര്‍.ടി.സിക്ക് സബ്‌സിഡി നല്‍കുന്നത് തുടരണമെന്ന് സുപ്രീം കോടതി
കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. സബ്‌സിഡിയില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ കെടുകാര്യസ്ഥതയാണ് കെ.എസ്.ആര്‍.ടി.സിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്നും കോടതി വിമര്‍ശിച്ചു. സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍പ്പെടുത്തിയാണ് കെ.എസ്.ആര്‍.ടി.സിയുടെ സബ്‌സിഡി എടുത്തു കളഞ്ഞത്. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. ഇതിനെതിരെയാണ് കമ്പനികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha