മന്ത്രിയുടെ മകന് യു.പിയില്‍ സോളാര്‍ കമ്പനി?
സംസ്ഥാനത്തെ പ്രമുഖ മന്ത്രിയുടെ മകന്‍ സി.ഇ.ഒ ആയ കമ്പനി ഉത്തര്‍പ്രദേശില്‍ സര്‍ക്കാരിന് വേണ്ടി സോളാര്‍ പദ്ധതി നടപ്പാക്കുന്നതായി ആക്ഷേപം. സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച രേഖകളും മറ്റും മാറ്റിയതായും അറിയുന്നു. ശാലുമേനോനുമായി മന്ത്രി പുത്രന്‍ ദുബയ്‌ക്ക് പോയിരുന്നു. അതിനും മുമ്പ് ഡല്‍ഹിയിലെ കേരളാ ഹൗസില്‍ വി.ഐ.പി മുറി തരപ്പെടുത്തി സ്ഥിരമായി താമസിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് രാജിവെച്ച പ്രമുഖനും ഉത്തര്‍പ്രദേശിലുള്ള കമ്പനിയില്‍ പങ്കാളിത്തമുണ്ട്.
സംസ്ഥാനത്ത് നടത്തിയ തട്ടിപ്പിലൂടെ 12 കോടിയോളം രൂപാ സരിതയും ബിജുവും ശാലുവും സമ്പാദിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാല്‍ പരാതിക്കാര്‍ മുഴുവന്‍ രംഗത്ത് വന്നാലേ കണക്കുകള്‍ കൃത്യമായി അറിയാന്‍ കഴിയൂ. കോടിക്കണക്കിന് രൂപ മന്ത്രിയുടെ മകന്‍ സി.ഇ.ഒ ആയ കമ്പനിയിലേക്ക് മാറ്റിയതായി അറിയുന്നു. മന്ത്രിയുടെ മകന്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ വിദേശയാത്രകള്‍ ഉള്‍പ്പെടെ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്ന് യു.ഡി.എഫിലെ ചില നേതാക്കള്‍ ആരോപിക്കുന്നു.
ഈ മന്ത്രിയുടെ അടുത്ത ബന്ധുക്കളും അദ്ദേഹത്തിനൊപ്പമുള്ള പല നേതാക്കളും സോളാര്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളിലൂടെ പണം തട്ടിയെടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസില്‍ ഇതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നു വരുകയാണ്. ആരോപണ വിധേയരായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മാറ്റി നിര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ രണ്ട് മന്ത്രിമാരുടെ മക്കള്‍ക്ക് പങ്കുണ്ടായിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha