രക്ഷിതാക്കളുടെ ക്രൂര പീഡനം; ഷെഫീക്കിന്റെ ആരോഗ്യ നിലയില്‍ പുരോഗതി
കുമളിയില്‍ രക്ഷിതാക്കളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി ചികിത്സയില്‍ കഴിയുന്ന അഞ്ചുവയസുകാരന്‍ ഷെഫീക്കിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍. കുട്ടി കൊകാലുകള്‍ ചലിപ്പിക്കുന്നുണ്ടെന്നും ഇത് ആശാവഹമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കൂടാതെ കുട്ടിക്ക് അപസ്‌മാരബാധ ഉണ്ടാകാത്തതും പ്രതീക്ഷയ്‌ക്ക് വക നല്‍കുന്നതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.അതേ സമയം കുട്ടിയുടെ പിതാവിനേയും, രണ്ടാനമ്മയേയും കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
രണ്ടു വര്‍ഷമായി അച്ഛന്റേയും രണ്ടാനമ്മയുടേയും കൊടിയ മര്‍ദ്ദനത്തിന് ഇരയായിരുന്നു ഷെഫീക്ക്. ഷെഫീക്കിനെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു മര്‍ദ്ദിച്ചതെന്ന് അറസ്റ്റിലായ ഷെഫീക്കിന്റെ അച്ഛന്‍ ഷെറീഫും രണ്ടാനമ്മ അനീഷയും പോലീസിനോടു സമ്മതിച്ചു. തുര്‍ന്നാണ് ഇവര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തത്.ഷെരീഫിന്റെ ആദ്യ വിവാഹത്തിലെ ഇളയമകനാണു ഷെഫീക്ക്. മൂത്തമകന്‍ മൂവാറ്റുപുഴയിലെ യത്തീംഖാനയില്‍ പഠിക്കുകയാണ്. രണ്ടാം ഭാര്യയായ അനീഷയ്‌ക്കും ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികളുണ്ട്. ഇവര്‍ ബന്ധുവീടുകളിലാണ്.
ഇവര്‍ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. രണ്ടാഴ്‌ച മുമ്പു ദേഹോപദ്രവം ഏല്‍പ്പിക്കുന്നതിനിടെ കുട്ടിയുടെ കാലൊടിഞ്ഞു. ഇതിനുശേഷം എഴുന്നേറ്റു നടക്കാന്‍പോലും കഴിയാത്ത സ്‌ഥിതിയിലായിരുന്നു ബാലന്‍. ആശുപത്രിയിലെത്തിക്കാന്‍ ഇരുവരും തയാറായില്ല. ഞായറാഴ്‌ച കക്കൂസില്‍ പോകണമെന്ന് ആവശ്യപ്പെട്ട കുട്ടിയെ സഹായിക്കാനും ഇരുവരും തയാറായില്ല. ഇതേത്തുടര്‍ന്നു ബാലന്‍ വീടിനുള്ളില്‍ മലമൂത്ര വിസര്‍ജനം നടത്തി. ഇതില്‍ പ്രകോപിതയായ അനീഷ കുട്ടിയെ അതിക്രൂരമായി മര്‍ദിച്ചു. അടിയും ചവിട്ടുമേറ്റ കുട്ടി മൃതപ്രായനായി. മര്‍ദനത്തിനിടെ കുട്ടിയെ തല ഭിത്തിയില്‍ ഇടിച്ച് മാരകമായി പരുക്കേല്‍പ്പിച്ചു. ഇതോടെ ബോധരഹിതനായ ബാലനെ ആശുപത്രിയിലെത്തിക്കാന്‍ ഷെരീഫ് തയാറായെങ്കിലും ഭാര്യ നിരുത്സാഹപ്പെടുത്തി.
തിങ്കളാഴ്‌ച രാവിലെയും ബോധരഹിതനായി കിടക്കുന്നതു കണ്ടതോടെ ഷെരീഫിന്റെ സുഹൃത്തിന്റെ സഹായത്തോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. വീണു പരുക്കേറ്റെന്നു പറഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മാരകമായി പരുക്കേറ്റതായി കണ്ടെത്തിയതോടെചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെടുകയും പോലീസില്‍ അറിയിക്കുകയും ചെയ്‌തു.
https://www.facebook.com/Malayalivartha