മലയാളി വാര്‍ത്തയുടെ അന്വേഷണം സത്യമായി, ടീം സോളാറിന്റെ മെഗാഷോയില്‍ പങ്കെടുത്ത മെഗാസ്റ്റാര്‍ മമ്മൂട്ടി, പകരമായി മമ്മൂട്ടിക്ക് നല്‍കിയത് 10 ലക്ഷം
ടീം സോളാറിന്റെ പ്രചരണാര്‍ത്ഥം എറണാകുളത്ത് സംഘടിപ്പിച്ച മെഗാ ഈവന്റിനെപ്പറ്റി മലയാളി വാര്‍ത്ത നേരത്തേതന്നെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ടീം സോളാറിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഡ്രീംസ് ഹോട്ടലില്‍ വച്ചുനടന്ന മെഹാ ഷോയില്‍ ടീം സോളാര്‍ പൊട്ടിച്ചത് 20 ലക്ഷം രൂപയായിരുന്നു. രണ്ടു മന്ത്രിമാരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്.
കഴിഞ്ഞദിവസം സരിതയും ബിജു രാധാകൃഷ്‌ണനും സോളാര്‍ പണം വാങ്ങിയ ആ സൂപ്പര്‍ സ്റ്റാറിന്റെ പേര് വെളിപ്പെടുത്തിയിരുന്നു.
താരങ്ങളും ജനങ്ങളുമായുള്ള അഭേദ്യബന്ധത്തിലൂടെ ബിസിനസ് മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് കണ്ടാണ് ഇങ്ങനെയൊരു സ്റ്റേജ് ഷോ ടീം സോളാര്‍ സംഘടിപ്പിച്ചത്. ഇതോടൊപ്പമായിരുന്നു അവാര്‍ഡ്‌ദാന ചടങ്ങ്. മമ്മൂട്ടിയെ കൊണ്ടുവരാനായി 10 ലക്ഷം രൂപയാണ് ഇവര്‍ മുടക്കിയത്. ചടങ്ങുകള്‍ക്ക് മിക്ക താരങ്ങളും വരുന്നത് ഒന്നും പ്രതീക്ഷിക്കാതെയല്ല എന്ന സത്യവും ഇതോടെ വെളിപ്പെടുകയാണ്. മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് ഉദ്‌ഘാടനത്തിലെത്തുന്നതിലൂടെ ഇവര്‍ക്ക് ലഭിക്കുന്നത് വിലയേറിയ സമ്മാനങ്ങളും പണവുമാണ്.
സോളാര്‍ തട്ടിപ്പിലൂടെ ലഭിച്ച 10 ലക്ഷം രൂപ നടന്‍ മമ്മൂട്ടിക്ക് നല്‍കിയതായാണ് വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ വ്യക്തമാക്കിയത്. ടീം സോളാറിന്റെ ഉദ്‌ഘാടന ചടങ്ങില്‍ അതിഥിയായി എത്തിയതിനാണ് മമ്മൂട്ടിക്ക് പത്ത് ലക്ഷം രൂപ നല്‍കിയത്. ഇതില്‍ അന്‍പതിനായിരം രൂപ ചെക്കായും, ബാക്കി തുക പണമായും നല്‍കിയെന്നാണ് മൊഴി.
2011 ജൂണ്‍ 11നായിരുന്നു ടീം സോളാര്‍ അവാര്‍ഡ് മമ്മൂട്ടിക്ക് നല്‍കിയത്. മന്ത്രി കെ.പി. മോഹനനാണ് മമ്മൂട്ടിക്ക് അവാര്‍ഡ് നല്‍കിയത്. മമ്മൂട്ടിയോടൊപ്പം കവിയൂര്‍ പൊന്നമ്മ, വിനീത്, സരയൂ എന്നിവരുള്‍പ്പെടുന്ന വലിയ താരനിരതന്നെയുണ്ടായിരുന്നു. മറുപടി പ്രസംഗത്തില്‍ സരിതയ്‌ക്കും ബിജുവിനും പ്രത്യേക നന്ദിപറയാനും മമ്മൂട്ടി മടിച്ചില്ല.
പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. എന്നാല്‍ അന്വേഷണത്തിന് ശേഷമായിരിക്കും കേസില്‍ മമ്മൂട്ടിയുടെ മൊഴി എടുക്കണോ എന്ന് തീരുമാനിക്കുന്നത്.
ദുബായ് പോര്‍ട്ട് ടെസ്റ്റ് ഉന്നതനും, മലയാളത്തിലെ ഒട്ടുമിക്ക നടീനടന്മാരും, രണ്ടു മന്ത്രിമാരും പങ്കെടുത്ത സൂപ്പര്‍ മെഗാഷോ. ശാലു മേനോന്‍ സംവിധാനം ചെയ്‌ത് ഹോട്ട് നൃത്തരംഗങ്ങള്‍കൊണ്ട് പങ്കെടുത്ത എല്ലാവരെയും ഇക്കിളിപ്പെടുത്തുന്ന ഇവന്റ് മാനേജ്‌മെന്റ്. രാഷ്‌ട്രീയ സാമൂഹിക ഉന്നതര്‍ പങ്കെടുത്ത ഈ പ്രോഗ്രാമില്‍ നിന്നു തന്നെ കോടികള്‍ മറിക്കുവാന്‍ ബിജുവിനും സരിതയ്‌ക്കും കഴിഞ്ഞുവത്രെ.
ജൂലയ് 9ന് പുറത്തിറക്കിയ ആ വാര്‍ത്തയുടെ പൂര്‍ണ രൂപം
ദുരൂഹതകളുടെ ടീം സോളാര്‍ ഓഫീസ്; മെഗാസ്റ്റാറും മറ്റുന്നതരും പങ്കെടുത്ത വാര്‍ഷികാഘോഷം malayalivartha.com/index.phphttps://www.facebook.com/Malayalivartha