ആ ഉന്നതരുടെ പേരു കൂടി സരിത പറഞ്ഞോ? സരിത മജിസ്‌ട്രേറ്റിനു മുമ്പില്‍ രഹസ്യമൊഴി നല്‍കി, പുറത്തു പറയരുതെന്ന് കോടതി, നെഞ്ചിടുപ്പോടെ ഉന്നതര്‍...

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ സ്വകാര്യമൊഴി കോടതി രേഖപ്പെടുത്തി. മൊഴി വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി നിര്‍ദ്ദേശമുണ്ടെന്ന് സരിതയുടെ അഭിഭാഷകന്‍ അഡ്വ. ഫെനി ബാലകൃഷ്ണന്‍ പ്രതികരിച്ചു. സോളാര്‍ തട്ടിപ്പു കേസില്‍ ജഡ്‌ജിയോട് രഹസ്യമായി ചിലതു പറയാനുണ്ടെന്ന് സരിത എസ് നായര്‍ കോടതിയില്‍ പറഞ്ഞിരുന്നു. സരിതയ്‌ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള സമ്മതം കോടതി നല്‍കി. അങ്ങനെയാണ് മജിസ്‌ട്രേറ്റ് സരിതയുടെ രഹസ്യമൊഴി എടുത്തത്. സരിത എന്താണ് കോടതിയില്‍ ജഡ്‌ജിയോട് പറഞ്ഞതെന്നറിയാന്‍ ആകാക്ഷയിലാണ് കേരളം. ഇനിയും പുറത്തു വരാത്ത ഉന്നത്മാരുടെ പേരുകള്‍ സരിത പുറത്തു പറയുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. സരിത നായരേയും ബിജുരാധാകൃഷ്ണനേയും എറണാകുളത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയിലാണ് ഹാജരാക്കിയത്.
സോളാര്‍ തട്ടിപ്പ് കേസിന്റെ അന്വേഷണം ടെന്നി ജോപ്പനെ മാത്രം കേന്ദ്രീകരിച്ചുനില്‍ക്കുകയാണെന്ന് സരിതാ എസ് നായരുടെ അഭിഭാഷകന്‍ ഫെന്നി നേരത്തേ ആരോപിച്ചിരുന്നു. അന്വേഷണം ഉന്നതങ്ങളിലേക്ക് വ്യാപിപ്പിക്കണം. സോളാര്‍ കേസില്‍ കൂടുതല്‍ ഉന്നതരുടെ പേരുകള്‍ സരിത വെളിപ്പെടുത്തുമെന്നും അഭിഭാഷകന്‍ പറഞ്ഞിരുന്നു.
ഇതിനിടെ സരിത എസ് നായര്‍ക്ക് 20 ലക്ഷം രൂപ നല്‍കിയതായി ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. ഇതില്‍ രണ്ട് ലക്ഷം രൂപ സരിത ടെന്നി ജോപ്പന് കൊടുത്തെന്നും ബിജു എറണാകുളത്ത് ചോദ്യം ചെയ്യലില്‍ പറഞ്ഞു. നേരത്തെ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരു ഗുണഭോക്താവില്‍ നിന്നും ലഭിച്ച തുകയുടെ ഒരു വിഹിതമാണെ ജോപ്പന് നല്‍കിയതെന്നും ഇങ്ങനെ പലതവണ പണം ജോപ്പന് നല്‍കിയിട്ടുണ്ടെന്നും ബിജു മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലുമേനോന്റെ ജാമ്യാപേക്ഷ തള്ളി. ശാലുവിന്റെ റിമാന്റ് കാലാവധി അടുത്ത മാസം മൂന്നുവരെ നീട്ടി. തിരുവനന്തപുരത്തെ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സോളാര്‍ പാനല്‍ സ്ഥാപിച്ച് തരാമെന്ന് പറഞ്ഞ 40 ലക്ഷം രൂപ തട്ടിയെന്ന മണക്കാട് സ്വദേശി റാഫിക്കിനിയുടെ പരാതിയിലാണ് ശാലുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha