തിരുവനന്തപുരം നഗരത്തില്‍ വന്‍ കവര്‍ച്ച, പട്ടാപ്പകല്‍ ബൈക്കിലെത്തിയ സംഘം 36 ലക്ഷം രൂപ തട്ടിയെടുത്തു
തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ വന്‍കവര്‍ച്ച. കനറാ ബാങ്കില്‍നിന്ന് കൊണ്ടുപോവുകയായിരുന്ന 36 ലക്ഷം രൂപ ബൈക്കിലെത്തിയ സംഘം തട്ടിയെടുക്കുകയായിരുന്നു. തിരുവനന്തപുരത്തെ ആയുര്‍വേദ കോളേജിന് സമീപം ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം.
കാനറാബാങ്ക് ശാഖയില്‍നിന്ന് പിന്‍വലിച്ച 36,45000 രൂപ വിഴിഞ്ഞം കൊച്ചുതറ മത്സ്യത്തൊഴിലാളി സംഹകരണസംഘം പ്രസിഡന്റ് യേശുരാജന്റെ കൈയ്യില്‍നിന്നാണ് തട്ടിയെടുത്തത്. സഹകരണ സംഘത്തിന്റെ പേരില്‍ നിക്ഷേപിച്ചിരുന്ന തുക തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ലോണ്‍മേളയില്‍ വിതരണം ചെയ്യാന്‍വേണ്ടിയാണ് പിന്‍വലിച്ചത്.
ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനുള്ള ബൈക്കിലെത്തിയ നാല് യുവാക്കളാണ് പണം തട്ടിയെടുത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാലുപേരും ഹെല്‍മെറ്റ് ധരിച്ചിരുന്നു. രണ്ട് ബൈക്കുകളിലെത്തിയ സംഘം പണം തട്ടിയെടുത്തശേഷം തമ്പാനൂര്‍ ഓവര്‍ബ്രിഡ്ജ് ഭാഗത്തേക്ക് ബൈക്കോടിച്ചുപോയി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha