നഗരത്തെ ഞെട്ടിച്ച് ബൈക്കിലെത്തി പട്ടാപ്പകല്‍ 36 ലക്ഷം രൂപ തട്ടിയെടുത്ത 4 പേരെ പോലീസ് പിടികൂടി, എല്ലാവരും അന്യ സംസഥാനക്കാര്‍
പോലീസിന്റെ മൂക്കിന്റെ തുമ്പത്തു നടന്ന ഈ പിടിച്ചുപറി തിരുവനന്തപുരം നഗരത്തെ ശരിക്കും ഞെട്ടിച്ചിരുന്നു. പോലീസിന്റെ സര്‍വ്വ സന്നാഹങ്ങളുമുള്ള തലസ്ഥാന നഗരിയിലാണ് ഈ പകല്‍കൊള്ള നടന്നത്. തിരുവനന്തപുരത്തെ ആയുര്‍വേദ കോളേജിന് സമീപം ശനിയാഴ്ച രാവിലെയായിരുന്നു നഗരത്തെ ഞെട്ടിച്ച കവര്‍ച്ച നടന്നത്.
ലോണ്‍മേളയ്ക്കുവേണ്ടിയാണ് കാനറാബാങ്കിന്റെ ആയുവേദ കോളേജ് ശാഖയില്‍ നിന്ന് 36,45000 രൂപ യേശുരാജനും സഹായി വിജയകുമാറും ചേര്‍ന്ന് പിന്‍വലിച്ചത്. ലഭിച്ച പണം എണ്ണിതിട്ടപ്പെടുത്തിയശേഷം ബാഗിലാക്കി ഇരുവരും ബാങ്കില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയ ഉടന്‍തന്നെയായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിച്ച് രണ്ടുബൈക്കുകളിലായെത്തിയ സംഘം യേശുരാജന്റെ കൈയില്‍ നിന്നും ബാഗ് തട്ടിയെടുത്ത് കിഴക്കേക്കോട്ട ഭാഗത്തേയ്ക്ക് ഓടിച്ചുപോകുകയായിരുന്നു.
ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനുള്ള ബൈക്കിലെത്തിയ നാല് യുവാക്കളാണ് പണം തട്ടിയെടുത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതിനെ മുന്‍നിര്‍ത്തിയായിരുന്നു പോലീസ് അന്വേഷണം തുടങ്ങിയത്. നാലുപേരും ഹെല്‍മെറ്റ് ധരിച്ചിരുന്നു. വൈകുന്നേരം ആറരയോടെയാണ് നാല് പേരെ പോലീസ് പിടികൂടിയത്. അന്യസംസ്ഥാനക്കാരാണ് പിടിയിലായ നാല് പേരും. ഇവരില്‍ നിന്ന് 13 ലക്ഷ രൂപ കണ്ടെടുത്തു.
https://www.facebook.com/Malayalivartha