ആ സോളാര്‍ പണം രണ്ട് വര്‍ഷത്തിനു ശേഷം മമ്മൂട്ടിക്ക് വേണ്ട, സ്വീകരിച്ചത് വെറും 25,000 മാത്രമെന്ന് മമ്മൂട്ടി, എന്നാല്‍ 10 ലക്ഷം പണമായി നല്‍കിയെന്ന് വീണ്ടും ബിജു
സോളാര്‍ പണം പങ്കുപറ്റിയവരുടെ നീണ്ട നിരയാണ് ബിജു രാധാകൃഷ്‌ണനും സരിത എസ് നായര്‍ക്കും പറയാനുള്ളത്. അതില്‍ ആദ്യത്തെ പ്രമുഖനായിരുന്നു മമ്മൂട്ടി. സോളാര്‍ പണം മമ്മൂട്ടിക്ക് നല്‍കിയിട്ടുണ്ടെന്നു കഴിഞ്ഞ ദിവസം ബിജു പറഞ്ഞിരുന്നു. ഇതോടെയാണ് കൈപ്പറ്റിയ പണം തിരികെ നല്‍കാന്‍ മമ്മൂട്ടി ഒരുങ്ങുന്നത്.
രണ്ടു വര്‍ഷം മുമ്പ് എറണാകുളത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ടീം സോളാറില്‍ നിന്നും അവാര്‍ഡ് ഇനത്തില്‍ മമ്മൂട്ടിക്ക് 10 ലക്ഷം രൂപ കിട്ടിയെന്നാണ് ബിജു രാധാകൃഷ്‌ണനും സരിതയും പോലീസിന് മൊഴി നല്‍കിയത്.
മമ്മൂട്ടിയ്‌ക്ക് പുറമേ സിനിമാ രംഗത്തെയും സാമൂഹിക സാംസ്‌ക്കാരിക രംഗത്തെയും മറ്റ് അനേകം പേര്‍ പങ്കെടുത്ത ചടങ്ങില്‍ മമ്മൂട്ടി, ടോണി ചെമ്മണി, വല്ലാര്‍പാടം സി ഒ കെ.കെ. കൃഷ്‌ണദാസ് എന്നിവര്‍ക്കും പണം നല്‍കിയത് ഉള്‍പ്പെടെ ഏഴു ലക്ഷം രൂപയുടെ കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. എന്നാല്‍ ഇത്രയും തുക വാങ്ങിയിട്ടില്ലെന്ന് വ്യക്‌തമാക്കിയ മമ്മൂട്ടി സ്വീകരിച്ച 25,000 രൂപ തിരികെ നല്‍കുമെന്നും പറഞ്ഞു.
ബിജു രാധാകൃഷ്‌ണന്റെ മൊഴി തെറ്റാണെന്ന് ടീം സോളാര്‍ മീഡിയാ മാനേജരും വ്യക്‌തമാക്കിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം 25,000 രൂപയുടെ ചെക്കാണ് നല്‍കിയതെന്നും ഇദ്ദേഹം പറഞ്ഞു. മമ്മൂട്ടി ചാരിറ്റി ഓര്‍ഗനൈസേഷനാണ് ചെക്ക് കൈമാറിയതെന്നും കൊച്ചി മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ മറ്റ് ആറു പേര്‍ക്കും 25,000 രുപയുടെ ചെക്ക് നല്‍കിയിട്ടുണ്ടെന്ന് പരിപാടിയുടെ മുഖ്യ സംഘാടകന്‍ കൂടിയായ രാജേഷ് പറഞ്ഞു.
അതേസമയം മമ്മൂട്ടിക്ക് നല്‍കിയത് പത്ത് ലക്ഷം രൂപ തന്നെയാണെന്ന് ബിജു രാധാകൃഷ്ണന്‍. അവാര്‍ഡ് തുകയായ 25,000 രൂപയുടെ ചെക്ക് നല്‍കിയെന്നും ഇതു കൂടാതെ 2011 ജൂണില്‍ പത്ത് ലക്ഷം രൂപ പണമായി നല്‍കിയെന്നുമാണ് ബിജു രാധാകൃഷ്ണന്‍റെ വെളിപ്പെടുത്തല്‍. അന്വേഷണ സംഘത്തോടാണ് ബിജു രാധാകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.
https://www.facebook.com/Malayalivartha