ഇടിവന്നതും ഇവിടെ നിന്നുതന്നെ, മന്ത്രിമന്ദിരത്തില്‍ കയറി മന്ത്രിയായിരുന്ന ഗണേഷ്‌കുമാറിനെ തല്ലിയ കാമുകിയുടെ ഭര്‍ത്താവ് താനാണെന്ന് ബിജു
സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തെ മന്ത്രിമന്ദിരത്തില്‍ കയറി കാമുകിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചുവെന്ന റിപ്പോര്‍ട്ട് മംഗളം പത്രം പുറത്തുവിട്ടിരുന്നു. വാര്‍ത്ത പുറത്തുവന്ന ദിവസം സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് മര്‍ദ്ദനമേറ്റ മന്ത്രി ഗണേഷ്‌കുമാര്‍ ആണെന്ന് വ്യക്തമാക്കി. എന്നാല്‍ തന്നെ മര്‍ദ്ദിച്ചത് കാമുകിയുടെ ഭര്‍ത്താവ് അല്ലെന്നും യാമിനിയാണെന്നുമായിരുന്നു ഗണേഷിന്റെ നിലപാട്. യാമിനിയും ഗണേഷ്‌കുമാറും പരസ്യമായി രംഗത്തുവന്നതോടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവുകയും ഗണേഷ്‌കുമാറിന് രാജി വയ്‌ക്കേണ്ടിയും വന്നു. അതോടെ മന്ത്രിയെ തല്ലിയ കാമുകനെപ്പറ്റിയുള്ള കഥയും അപ്രത്യക്ഷമായി.
സോളാര്‍ തട്ടിപ്പോടെയാണ് ഗണേഷ്‌കുമാറിന് സരിതയുമായി വലിയ അടുപ്പമുണ്ടെന്ന വാര്‍ത്ത വന്നത്. ഗണേഷിനെതിരെ മുഖ്യമന്ത്രിയെ കണ്ട് ബിജു പരാതിയും നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിയെ തല്ലിയ കാമുകിയുടെ ഭര്‍ത്താവ് താനാണെന്നാണ് ബിജു രാധാകൃഷ്‌ണന്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ജയിലില്‍ തന്നോടൊപ്പം കഴിഞ്ഞിരുന്ന സഹതടവുകാരനോടാണ് ബിജു ഇക്കാര്യം തുറന്നുപറഞ്ഞത്. സോളര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്തതിന് അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അടൂര്‍ സ്വദേശി സഞ്ജുവിനോടാണ് ബിജു വെളിപ്പെടുത്തല്‍ നടത്തിയത്. പത്തനംതിട്ട സബ് ജയിലില്‍ ബിജുവിനൊപ്പമാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്.
സരിതയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് ഗണേശിന്റെ മകനോടൊപ്പം പഠിച്ചിരുന്നത്. യാമിനിയുടെ മുന്നില്‍ വച്ച് മൃഗീയമായി താന്‍ ഗണേഷിനെ മര്‍ദ്ദിച്ചു. ഗണേഷിന്റെ വീട്ടില്‍ സോളാര്‍ പാനല്‍ വച്ചത് ബിജുവിന്റെ ഉടമസ്ഥതയിലുള്ള സ്വിസ് സോളാര്‍ കമ്പനിയായിരുന്നു. ഇതിന് സബ്‌സിഡി ലഭിച്ചിരുന്നുവെന്ന് ഗണേഷ് വ്യക്തമാക്കിയിരുന്നു. ഗണേഷും സരിതയും തമ്മില്‍ വഴിവിട്ട ബന്ധങ്ങളുണ്ടെന്ന് പി.സി ജോര്‍ജ് ആരോപിച്ചിരുന്നു. കോയമ്പത്തൂരില്‍ ഒരു ചടങ്ങിനെത്തിയ ഗണേഷിനൊപ്പം സരിത ഹോട്ടലില്‍ താമസിച്ചിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതെല്ലാം ഗണേഷ്‌കുമാര്‍ നിഷേധിക്കുകയായിരുന്നു.
ശാലുവുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും ശാലുവിന് എല്ലാ കാര്യങ്ങളും അറിയാമെന്നും ബിജു പറഞ്ഞതായി സഹതടവുകാരന്‍ ഒരു ചാനലിനോട് വെളിപ്പെടുത്തി.
സരിതയും മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനും ഗണേഷ്‌കുമാറും ചേര്‍ന്ന് സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ ബാലരാമപുരത്ത് ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും ബിജു സഹതടവുകാരനോട് വെളിപ്പെടുത്തി. ബിജുവിനോട് കൂടുതല്‍ ചോദിക്കാന്‍ തനിക്ക് സമയം കിട്ടിയിരുന്നുവെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ബിജു വെളിപ്പെടുത്തിയേനെയെന്നും സഹതടവുകാരന്‍ വ്യക്തമാക്കുന്നു.
ഭരണം താഴെ പോകുന്ന വിധത്തിലുള്ള നിര്‍ണായക വിവരങ്ങള്‍ തനിക്കറിയാമെന്നും കൂടുതല്‍ പറഞ്ഞാല്‍ ഭരണം വീഴുമെന്നും തന്നോടൊപ്പമുണ്ടായിരുന്ന രാഷ്ട്രീയ തടവുകാരനോട് ബിജു വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ മുന്‍ പി.എ ടെനി ജോപ്പന് ജയിലില്‍ വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്നും ഇയാള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha