ഷാഫി മേത്തറുടെ രാജിക്ക് പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവുമായുള്ള പ്രണയവും?
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തറുടെ രാജിക്ക് കാരണം യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവുമായുള്ള പ്രണയവും ഉണ്ടെന്ന് ആരോപണം. കൊച്ചി നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ഈ വനിതയുമായുള്ള ബന്ധം അദ്ദേഹത്തിന്റെ വീട്ടിലാര്‍ക്കും ഇഷ്ടമായിരുന്നില്ലെന്നും ഇതേച്ചൊല്ലി പലതവണ വാക്ക് തര്‍ക്കങ്ങള്‍ നടന്നിട്ടുണ്ടെന്നും അറിയുന്നു. അതേസമയം ഷാഫിയുടെ അനുജനും വനിതാ നേതാവുമായി ബന്ധമുണ്ടായിരുന്നെന്നും ആരോപണമുണ്ട്. ഇതേ തുടര്‍ന്നാണ് എണ്‍പത് കോടിയോളം വരുന്ന കുടുംബ സ്വത്ത് ഭാഗം വയ്ക്കണമെന്ന് അനുജന് ആവശ്യപ്പെട്ടതായും സൂചനകളുണ്ട്.
സ്വത്ത് ഭാഗം വയ്ക്കാനാവില്ലെന്ന് ഷാഫി അനുജനോട് കയര്‍ത്തു പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും അറിയുന്നു. ഇതേ തുടര്‍ന്നാണ് അനുജന് ഒന്നര മാസം മുമ്പ് പരാതി നല്‍കിയത്. എന്നാല്‍ സോളാര്‍ തട്ടിപ്പിലെ ഷാഫിയുടെ പങ്ക് പുറത്താകും മുമ്പ് ഈ പരാതിയുടെ മറവില്‍ ഷാഫിയെ രാജിവയ്പ്പിക്കുകയായിരുന്നെന്ന് ഐ ഗ്രൂപ്പ് ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന പി.സി ജോര്‍ജ് ഇപ്പം ഐ ഗ്രൂപ്പിനൊപ്പമാണ്. അതുകൊണ്ടാണ് ഷാഫി മേത്തര്‍ക്കെതിരെ അദ്ദേഹം പരസ്യമായ നിലപാട് എടുത്തത്. മേത്തര്‍ അധികാരം ദുരുപയോഗം ചെയ്തതിന്റെ തെളിവുകള്‍ തന്റെ പങ്കലുണ്ടെന്ന് ജോര്‍ജ് പറഞ്ഞിരുന്നു.
ഒരു രൂപാ പോലും ശമ്പളം വാങ്ങാതെയാണ് ഷാഫി മേത്തര്‍ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനം ഉപയോഗിച്ച് ഷാഫി മേത്തര്‍ പല പ്രോജക്ടുകളും താമസിപ്പിച്ചതായും താല്പര്യമുള്ളവരുടെ പദ്ധതികള്‍ക്ക് വേഗം അനുമതി നല്‍കിയെന്നും ആരോപിച്ച് പലരും രംഗത്ത് വന്നിരുന്നു. വരും ദിവസങ്ങളില്‍ ഷാഫി മേത്തര്‍ കുരുക്കിലാകുന്ന കാര്യങ്ങള്‍ പുറത്തുവരുമെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha